തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ കോവിഡ് ഇതര രോഗികൾക്ക് കിടത്തി ചികിത്സ: എസ്.ഡി.പി.ഐ നിവേദനം നൽകി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ കോവിഡ് ഇതര കിടത്തി ചികിത്സ നിർത്തിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ താലൂക്ക് ആശുപ ത്രി മെഡിക്കൽ സുപ്രണ്ട് നസീമ മുബാറക്കിന് നിവേദനം നൽകി.
എസ്.ഡി.പി.ഐ. തിരൂരങ്ങാടി മുൻസിപ്പൽ കമ്മറ്റിയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി കിയത്.
പ്രശ്ന പരിഹാരം കണ്ടില്ലങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
തിരൂരങ്ങാടി, പരപ്പനങ്ങാടി, എ.ആർ.നഗർ,വള്ളികുന്ന്, വേങ്ങര, നന്നമ്പ്ര, തെന്നല,താനൂർ പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികളെ സ്ഥലസൗകര്യമില്ലെന്നു പറഞ്ഞു മടക്കി അയക്കുന്നുവെന്ന് വ്യാപകമായി പരാതികൾ ഉയരുന്നത് വ്യാപകമാണ്.
ഇവിടെ ഇപ്പോൾ പ്രസവ ചികിത്സ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
കോവിഡ് കിടത്തി ചികിത്സ സൗകര്യം വർധിപ്പിച്ചതോടെയാണ് കോവിഡ് ഇതര രോഗികൾക്ക് കിടത്തി ചികിത്സ ഇല്ലാതായത്.
ഓപ്പറേഷൻ തിയറ്ററും പത്തിലേറെ സ്പെഷൽറ്റി ഡോക്ടർമാരും ഉണ്ടായിട്ടും ഇപ്പോൾ ആകെ പ്രസവത്തിനെത്തുന്നവർക്ക് മാത്രമാണ് കിടത്തി ചികിത്സയുള്ളത്.
പരിക്ക് പറ്റിയും മറ്റും എത്തുന്ന
നിരവധി പേരെ മടക്കി അയച്ചതായി രോഗികൾ പറയുന്നുണ്ട്.
നേരത്തെ കിടത്തി ചികിത്സ വാർഡുണ്ടായിരുന്ന കുട്ടികളുടെയും സ്ത്രീകളുടെയും കെട്ടിടത്തിൽ 3 നിലകളും, കൂടാതെ ഡിഇഐസി കെട്ടിടവും ഇപ്പോൾ കോവിഡ് ചികിത്സക്കായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ഇവിടെ 180 രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്
നേരത്തെ പഴയ കെട്ടിടത്തിലെ 20 വാർഡുകൾ മാത്രമാണ് കോവിഡ് കിടത്തി ചികിത്സയ്ക്ക് ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ 181 വാർഡുകളാക്കി ഉയർത്തി. 120 കിടക്കകളാണ് ആദ്യം നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് 181 ആക്കാൻ നിർദേശിക്കുകയായിരുന്നെന്നാണ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് നിവേദനസംഘത്തോട് പറഞ്ഞത്.
ഇതോടെ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടം മുക്കാൽ ഭാഗവും എടുക്കേണ്ടി വന്നതായും പറയുന്നു.
ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇപ്പോൾ പ്രസവ ചികിത്സ നടത്തുന്നത്.
കോവിഡ് ഇതര രോഗികൾക്കായി 39 കിടക്കകൾ ഒരുക്കിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇതിൽ ഭൂരിഭാഗവും പ്രസവ ചികിത്സക്കാണ്. ഇതിൽ 5 കിടക്കകൾ പാലിയേറ്റീവ് വാർഡിൽ സൗകര്യപ്പെടുത്തുമെന്നും പറയുന്നുണ്ട്.
എന്നാൽ മുതിർന്ന നിത്യരോഗികളാണ് പാലിയേറ്റീവ് വാർഡിൽ ഉള്ളത്.
ശസ്ത്രക്രിയ കഴിഞ്ഞവർ ഉൾപ്പെടെയുള്ളവരെ ഇവരോടൊപ്പം കിടത്തിയാൽ അണുബാധക്ക് സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
പേ വാർഡ് കെട്ടിടം, പഴയ ഐ പി ബ്ലോക്ക്, ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഒഴിവുള്ളതിനാൽ ഇവ ഉപയോഗപ്പെടുത്തി കോവിഡ് ഇതര രോഗികൾക്ക് കിടത്തി ചികിത്സ ആരംഭിക്കണം. എന്നാൽ ഇവിടേക്ക് വേണ്ടത്ര സ്റ്റാഫ് കൾ ഇല്ലാത്തതാണ് ഇത് ഉപയോഗപെടുത്താൻ കഴിയാത്തതെന്നാണ് സൂപ്രണ്ട് പറയുന്നത്.പരാതികൾ ബന്ധപ്പെട്ടവരെ ഉടനെ അറിയിക്കുമെന്നും സൂപ്രണ്ട് നസീമ മുബാറക്ക് എസ്.ഡി.പി.ഐ സംഘത്തോട് പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം 100 ൽ താഴെയായതിനാൽ ഇപ്പോൾ ഉപയോഗപ്പെടുത്തിയവയിൽ ഒരു ഭാഗം തൽക്കാലം ഉപയോഗപ്പെടുത്തുകയും വേണം .
കിടത്തിചികിത്സ ഇല്ലാതായതോടെ സാധാരണക്കാർ ഇപ്പോൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
സാധരണക്കാരുടെ ആശ്രയമായ ഇവിടെ നിന്ന് ദൂരങ്ങൾ താണ്ടി ചികിത്സ തേടാനും, വലിയ തുകകൾ നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും കഴിയാത്ത സാഹ് ചര്യം അധികൃതർ മനസ്സിലാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ നടത്താൻ തയ്യാറാകുമെന്നും തിരൂരങ്ങാടി മുൻസിപ്പൽ എസ്.ഡി.പി.ഐ കമ്മറ്റി നിവേദനത്തിൽ പറഞ്ഞു.
നിവേദനസംഘത്തിൽ എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം വൈസ്പ്രസി: ജാഫർ ചെമ്മാട്, മുൻസിപ്പൽ നേതാക്കളായ ഉസൈൻ തകര, , ഹമീദ്ചെമ്മാട്, സാബിക്ക് പന്താരങ്ങാടി എന്നിവർ സംബന്ധിച്ചു..
Comments are closed.