1470-490

മൂന്നാം തരംഗത്തിന്റെ ശക്തി നിഷ്പ്രഭമാക്കുന്നതിനുള്ള സർക്കാറിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ജില്ലാ റസിഡൻൻസ് അസോസിയേഷനും

തിരൂർ : കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധ വാക്സിനേഷൻ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനും വരാൻ പോകുന്ന മൂന്നാം തരംഗത്തിന്റെ ശക്തി നിഷ്പ്രഭമാക്കുന്ന തിനുമുള്ള സർക്കാറിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങളിലും ജില്ലയിലെ വിവിധ വകുപ്പുകൾ മുഖേന നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങളിലും പദ്ധതികളിലും മലപ്പുറം ജില്ലാ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർ ശ്രീ കെ ഗോപാലകൃഷ്ണനെ നേരിൽ കണ്ട് ചർച്ച ചെയ്യുകയും പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു അസിസ്റ്ററ്റ് കളക്ടർ മിസ്സ് സഫ്ന നസറുദ്ദീൻ ഖാജ , അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുരളീധരൻ പുതുക്കുടി, ജനറൽ സെക്ക്രട്ടറി കെ നടരാജൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ കെ അബ്ദുൽ റസാക്ക് ഹാജി, ഒ എം അബ്ദുൽ റഷീദ്, സെക്രട്ടറി അബ്ദു സമത് മമ്പാട് എന്നിവർ നേരിൽ കണ്ട് പിന്തുണ അറിയിച്ചു

Comments are closed.