1470-490

വ്യാപാരി സംഘടനയുടെ വാക്സിൻ ക്യാമ്പ് നാളെ

തലശ്ശേരി:വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് നാളെ സംഘടിപ്പിക്കുന്ന കോ വിഡ് വാക്സിൻ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.- കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുമായി സഹകരിച്ച് മുബാറക് ഹയർ സെക്കൻ്ററി സ്കൂളിലാണ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിനുള്ള സൌകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളത് – ബുധനാഴ്ച രാവിലെ അഡ്വ.എ.എൻ.ഷംസീർ എം.എൽ.എ. ഉത്ഘാടനം ചെയ്യും – സംഘടനയുടെ ജില്ലാ നേതാവ് ദേവസ്യ മേച്ചേരി മുഖ്യാതിഥിയായി സംബന്ധിക്കും.’ രജിസ്ടേഷൻ 9846094941, 9847 32011, 0490-23 22 55 നമ്പരുകളിൽ തുടരുകയാണ്. കോവി ഷീൽഡ് വാക്സിൻ്റെ നിലവിലുള്ള വിലയായ 780 രൂപയാണ് ആവശ്യക്കാരിൽ നിന്നു് ഈടാക്കുന്നത്-സി.സി. .വർഗ്ഗിസ്, വി.കെ.ജവാദ് അഹമ്മദ് ;പി.കെ. നിസാർ:, കെ.പി.രവീന്ദ്രൻ, എ.കെ.സക്കറിയ, കെ.കെ.മൻസൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Comments are closed.