1470-490

പോക്സോ കേസിൽ തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ അറസ്റ്റിൽ

ധർമ്മടം:ഇൻസ്പക്ടർ അബ്ദുൾ കരീമിൻ്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പിടികൂടിയത് ബന്ധുക്കൾ എത്തിച്ചു നൽകിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ തലശ്ശേരി കുയ്യാലിയിലെ വ്യവസായ പ്രമുഖനെ ധർമ്മടം പോലിസ് അറസ്റ്റ് ചെയ്തു.തലശ്ശേരിയിലും ഗൾഫിലുമായുള്ള നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷർഫുദ്ദീനെ (69) യെയാണ് ധർമ്മടം പോലിസ് ഇൻസ്പക്ടർ അബ്ദുൾ കരീമിൻ്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി പിടികൂടിയത് .സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.- ഇതേ സംഭവത്തിൽ കുറ്റാരോപിതനായ മുഴപ്പിലങ്ങാട് സ്വദേശിയും ഇപ്പോൾ കതിരൂരിൽ താമസക്കാരനുമായ38 കാരനെ ഇക്കഴിഞ്ഞ ഞായറാഴ്ച കതിരൂർ സി.ഐ.സിജു അറസ്റ്റ് ചെയ്തിരുന്നു. കതിരൂർ ആറാം മൈലിലെ വീട്ടിൽ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് അറസ്റ്റ് നടത്തിയത് – പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവാണിയാൾ – ഇയാളും ഇളയമ്മയും കൂടിയാണത്രെ പെൺകുട്ടിയെ തലശ്ശേരിക്കാരന് കാഴ്ചവച്ചത് – നിർധനയായ പെൺകുട്ടിക്ക്വീ ട് വച്ച് തരാമെന്ന് വാഗ്ദാനം ചെയ്തും പണം നൽകിയുമാണ് വയോധികനായ ധനാ ഡ്യൻ ഉപദ്രവിച്ചതത്രെ -. ഇരയായ പെൺകുട്ടിയുടെ മൊഴി മജിസ്ടേട്ട് മുൻപാകെ രേഖപ്പെടുത്തിയിട്ടുണ്ട് – തട്ടിക്കൊണ്ടു പോകൽ, ലൈംഗിക പീഡനശ്രമം, ലൈംഗിക ചുവയോടെ സമീപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ ഇളയമ്മ നെതിരെ കതിരൂർ പോലിസ് കേസെടുത്തത് -ഇത് തുടരന്വേഷണത്തിനായി ധർമ്മടം പോലീസിന് കൈമാറുകയായിരുന്നു. ധർമ്മടം പോലിസ് പരിധിയിലാണ് പെൺകുട്ടിയുടെ വീട് – ഇക്കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇളയമ്മയും ഭർത്താവും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്.

Comments are closed.