1470-490

കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് അന്തരിച്ചു

മുഴപ്പിലങ്ങാട്:
കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടും,തലശേരി ശ്രീരോഷ് അപ്പാർട്ട്മെൻറ്
സെക്യൂരിറ്റി ജീവനക്കാരനുമായ  ഫുഡ്കോർപ്പറേഷൻ ഗോഡൗണിന് സമീപം
പലേരി വീട്ടിൽ സി.വി.ചന്ദ്രനാഥൻ (പലേരി ചന്ദ്രൻ 66) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (ചൊവ്വ)
രാവിലെ 8.30 ന് പഞ്ചായത്ത് ശ്മശാനത്തിൽ

ഭാര്യ – പ്രസീത.
മക്കൾ – അതുല്യ, അനുശ്രീ
മരുമക്കൾ- റിനോയ്, സനൂപ്.

സഹോദരി – പരേതയായ
സി.വി.വസന്ത (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ
പ്രസിഡണ്ട്)

തലശേരി കോണോർ വയൽ ദേശീയ പാതയിൽ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
അപകടം നടന്ന ഉടനെ
പ്രാഥമിക ചികിത്സക്കായി സഹകരണ ആശുപത്രിയിലും തുടർന്ന്
 കണ്ണൂർ ജിം കെയറിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ
ചികിത്സക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
ജോലിക്ക് പോകുമ്പോൾ ജൂൺ 21 ന് രാവിലെയായിരുന്നു അപകടം.  ബസ്സിറങ്ങി ദേശീയപാതയിലൂടെ നടന്ന് പോകുമ്പോഴാണ് ബൈക്കിടിച്ചത്.
എടക്കാട് പോലീസ് കേസെടുത്തു.

Comments are closed.