ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കി
തലശേരി: ചാലില്‍, ഗോപാല്‍പേട്ട, സെന്റീപീറ്റേഴ്‌സ് കടല്‍ പ്രവര്‍ത്തക സംഘത്തിലെ മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി. സെന്റ് പീറ്റേഴ്‌സ് ദേവാലയ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് ക്‌സമര്‍ ഡിക്രൂസ് എം.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് തുക കൈമാറി. ഫാ. ലോറന്‍സ് പനയ്ക്കല്‍, ഡെഗ്ലസ് ഫെർണാണ്ടസ് ഫാ:ലിജോ ജോണ്‍, ഫാ: മെല്‍വില്‍ ദേവസ്യ, ബിജു സേവ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. മേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് തുക സ്വരൂപിച്ചത്.
Comments are closed.