1470-490

ജമ്മു: പുൽവാമയിൽ ഭീകരാക്രമണം. ജമ്മു കശ്മീരിൽ സ്‌പെഷ്യൽ പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് ഭീകരവാദി ആക്രമണം ഉണ്ടായത്.
എസ്പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. മകൾ റാഫിയ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. വീട്ടിൽ അതിക്രമിച്ച് കയറിയ ഭീകരവാദികൾ മൂവരെയും വെടിവയ്ക്കുകയായിരുന്നു. ഫയാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അതേസമയം, പ്രദേശം സുരക്ഷാസേന വളഞ്ഞ് ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

ഇന്നലെ ജമ്മു കശ്മീരിൽ ഇരട്ടസ്‌ഫോടനം നടന്നിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

Comments are closed.