1470-490

മൊബൈൽ ഫോൺ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു

പരപ്പനങ്ങാടി:ബി ഇ എം ഹയർ സെക്കൻഡറി  സ്കൂളിൽ ‘ലേൺ സ്മാർട്ട് വിത്ത് ബി. ഇ. എം’  മൊബൈൽ ഫോൺ ലൈബ്രറി കെ. പി. എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എച്ച് ഫിറോസ്ഖാന് മൊബൈൽ ഫോൺ നൽകിക്കൊണ്ടാണ് ഉദ്‌ഘാടനം നിർവഹിച്ചത്. സ്കൂൾ സകൗട്ട് ആൻഡ് ഗൈഡ്  ചെട്ടിപ്പടി  ഹെൽത്ത് സെന്ററിന് നൽകുന്ന ഓക്സി മീറ്റർ  സി. എസ്. ഐ കോർപ്പറേറ്റ് മാനേജർ റവ.സുനിൽ പുതിയാട്ടിൽ  ഉദ്‌ഘാടനം നിർവ്വഹിച്ചു. സി.എച്ച് ഫിറോസ്ഖാൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് റെനറ്റ് ഷെറീന സെൽവരാജ്, സി.എസ്.ഐ ചർച്ച് വികാരി റവ.പി.എൽ ഡെന്നി, ലോക്കൽ മാനേജർ ജോർജ് കെ തോമസ്, പി.ഒ അബ്ദുൽസലാം, എൽ.പി സ്‌കൂൾ എച്ച്.എം എ.ഡി സജിത്ത്, റയോൺ ഹാംസൺ മാസ്റ്റർ, അബ്ദുൽനാസർ മാസ്റ്റർ പ്രസംഗിച്ചു. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 45 കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു

Comments are closed.