1470-490

രാത്രികാല വാഹന യാത്രികർക്ക് ഭക്ഷണ വിതരണം നടത്തി ഡി.വൈ എഫ് ഐ. പ്രവർത്തകർ

വാരാന്ത്യ ലോക്ക്ഡൗൺ മൂലം
ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന രാത്രികാല വാഹന യാത്രികർക്ക് ഭക്ഷണ വിതരണം നടത്തി ഡി.വൈ എഫ് ഐ. പ്രവർത്തകർ. ഡിവൈ.എഫ്ഐ. പാറന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിലാണ് തൃശൂർ – കുന്നംകുളം ഹൈവേയിൽ രാത്രി കാലത്ത് ഭക്ഷണ വിതരണം നടത്തുന്നത്. സമ്പൂർണ്ണ ലോക്ക് ഡൗൺ നിലനിൽക്കുന്ന ശനി, ഞായർ ദിവസങ്ങളിലാണ് രാത്രിയിൽ സഞ്ചരിക്കുന്നവർക്കുള്ള ഭക്ഷണം ഡിവൈഎഫ്ഐ തയ്യാറാക്കി വിതരണം ചെയ്യുന്നത്. സമ്പൂർണ്ണ ലോക്ക് ഡൗൺ കഴിയും വരെ ഭക്ഷണ വിതരണം തുടരനാണ് ഡി.വൈ.എഫ്.ഐ. പാറന്നൂർ യൂണിറ്റിന്റെ തീരുമാനം.ഡി.വൈ.
എഫ്.ഐ.ചൂണ്ടൽ മേഖല സെക്രട്ടറി സി.എസ്.അഖിൽ ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനo നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സൽമ ബാലകൃഷ്ണൻ അധ്യക്ഷയായി.
യൂണിറ്റ് സെക്രട്ടറി
ശരത്ത് പി.ശശി വൈസ് പ്രസിഡന്റ് കെ.എസ്.നിഖിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ കെ.പി.വിഷ്ണു, ടി.ഡി.ഡെൽവിൻ,
കെ.പി.ജിഷ്ണു, വി.ജെ.സിയോൺ, എം.ബി.ബിജിൽജിൽ, പ്രത്യുത്ത് ലാൽ തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.

Comments are closed.