കതിരൂർ സർവീസ് സഹകരണ ബാങ്ക് വി.വി.കെ സ്മാരക സമിതി ഏർപ്പെടുത്തിയ 2019 ലെ ഐ.വി ദാസ് പുരസ്കാരം മാധ്യമ പ്രവർത്തകന്


തലശേരി: കതിരൂർ സർവീസ് സഹകരണ ബാങ്ക് വി.വി.കെ സ്മാരക സമിതി ഏർപ്പെടുത്തിയ 2019 ലെ ഐ.വി ദാസ് പുരസ്കാരം മാധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാറിനെ തെരഞ്ഞെടുത്തതായി കൺവീനർ പൊന്യം ചന്ദ്രൻ, ബേങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും പൊന്യം ചന്ദ്രൻ രൂപകൽപ്പന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. കരായി രാജൻ ചെയർമാനായ സ്മാരക സമിതിയാണ് മാധ്യമ പ്രവർത്തന മേഖലയിലെ സംഭാവന പരിഗണിച്ച് നികേഷ് കുമാറിനെ തെരഞ്ഞെടുത്തത്.സെപ്തംബറിൽ ബാങ്കിൻ്റെ ചോനടത്തുള്ള പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും, 2018ലെ ജേതാവായ മാധ്യമ പ്രവർത്തകൻ കെ.ടി ശശിക്കും അതേ ചടങ്ങിൽ വച്ച് പുരസ്കാരം നൽകും. ബാങ്ക് സെക്രട്ടറി കെ.അശോകൻ ഡയറക്ടർമാരായ, ടി..വി നാരായണൻ, കെ.രാജകുറുപ്പ്, അവാർഡ് കമ്മിറ്റി മെമ്പർമാരായ അഡ്വ: കെ.കെ രമേഷ്, കെ.കെ കുമാരൻ, പ്രൊഫ.എ.മാധവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Comments are closed.