നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ

ചൂണ്ടൽ: നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ എന്ന ക്യാമ്പയിന്റെ ഭാഗമായി
ഡി.വൈ എഫ് ഐ. ചൂണ്ടൽ മേഖല കമ്മിറ്റിക്ക് കീഴിലെ തായങ്കാവ് സൗത്ത് യൂണിറ്റിൽ പഠനോപകരണങ്ങൾ വിതരണം നടത്തി. യൂണിറ്റിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും, പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫും ഡി.വൈ.എഫ്. ഐ.ജില്ലാ സെക്രട്ടറി പി.ബി.അനൂപ് നിർവ്വഹിച്ചു. സി.പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറി സി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സി.പി.ഐ.എം. ചൂണ്ടൽ ലോക്കൽ കമ്മിറ്റി അംഗം എം. പീതാംബരൻ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഹസനുൽ ബന്ന, പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷ ഷൈലജ പുഷ്പാകരൻ, ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.എ. ഫൈസൽ, ജോയിന്റ് സെക്രട്ടറി രതീഷ് പാറന്നൂർ, ഡി.വൈ.എഫ്.ഐ. ചൂണ്ടൽ മേഖല ഭാരവാഹികളായ സി.എസ്.അഖിൽ
എൻ.എസ്.ജിഷ്ണു അരുൺ അശോകൻ, എം.ശിവദാസ് എന്നിവർ സംസാരിച്ചു. സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐ യും എസ്.എഫ്.ഐ യും സംയുക്തമായി സംഘടിപ്പിച്ച പുസ്തക വിതരണത്തിന് എ.വി. കിരൺ, റോബിൻ സേവ്യർ, എം.ഡി. അക്ഷയ്, എന്നിവർ നേതൃത്വം നൽകി.
Comments are closed.