1470-490

Dyfi പുസ്തക വണ്ടി

കുന്നംകുളം: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പുസ്തക വണ്ടിയിറങ്ങി. ഡി.വൈ.എഫ്.ഐ. ചൂണ്ടൽ യൂണിറ്റിന്റെ
നേതൃത്വത്തിലാണ് പുസ്തക വണ്ടിയിറങ്ങിയത്. ചൂണ്ടൽ യൂണിറ്റ് പരിയിയിലെ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചൂണ്ടൽ സെന്ററിൽ നടന്ന ചടങ്ങിൽ
സി പി.ഐ.എം. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗം എം.ബാലാജി പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി.ഐ.എം. ചൂണ്ടൽ സെന്റർ ബ്രാഞ്ച് സെക്രട്ടറി കെ.എം. മധു അധ്യക്ഷനായി.
സി.പി.ഐ.എം. ഏരിയാ കമ്മിറ്റി അംഗം
എം.ബി.പ്രവീൺ, ചൂണ്ടൽ ലോക്കൽ സെക്രട്ടറി ടി.പി. റാഫേൽ, ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
രേഖ സുനിൽ, ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.എ. ഫൈസൽ, ജോയിന്റ് സെക്രട്ടറി രതിഷ് പാറന്നൂർ
മേഖല സെക്രട്ടറി
സി.എസ്.അഖിൽ പ്രസിഡന്റ് എൻ.എസ്.ജിഷ്ണു ട്രഷറർ അരുൺ അശോകൻ, യൂണിറ്റ് സെക്രട്ടറി പി.എസ്. വിഷ്ണു എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹികളായ അമൽ കൃഷ്ണ, എം.എസ്.ആഷിഖ്, എൻ.എച്ച്.ഫഫീസ്, വി.എം.കൃഷ്ണദാസ്, കെ.എസ്.രോഹിത്ത്
എന്നിവർ പഠനോപകരണ വിതരണത്തിന് നേതൃത്വം നൽകി. യൂണിറ്റ് പരിധിയിലെ ഇരുനൂറ്റമ്പതോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ കൈമാറിയത്.

Comments are closed.