1470-490

ന്യൂഡൽഹി: അതിർത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യക്ക്‌ പുതിയ സുരക്ഷാ ഭീഷണിയായി മാറുകയാണ്‌ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ. അതിർത്തിക്കപ്പുറത്തുനിന്ന്‌ ആയുധങ്ങളും മയക്കുമരുന്നും സ്‌ഫോടകവസ്‌തുക്കളും എത്തിക്കുന്നതിന്‌ ഏതാനും വർഷമായി ഭീകരസംഘടനകൾ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്‌. എന്നാൽ, ബോംബാക്രണത്തിന്‌ ഡ്രോണുകൾ ഉപയോഗിക്കുന്നത്‌ ഇതാദ്യം.
അതിർത്തിയിൽനിന്ന്‌ 14 കി.മീ ഉള്ളിലേക്ക്‌ ഡ്രോണുകൾ എത്തിച്ച്‌ തന്ത്രപ്രധാന സ്ഥലത്ത്‌ സ്‌ഫോടനം നടത്താനായത്‌ ഞെട്ടിക്കുന്നതാണ്‌. വലിയ സുരക്ഷാവീഴ്‌ചയാണ്‌ സംഭവിച്ചതെന്ന്‌ പ്രതിരോധവിദഗ്‌ധർ അഭിപ്രായപ്പെട്ടു. ഡ്രോണുകളെ പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക സംവിധാനം ലഭ്യമാക്കണമെന്ന്‌ ബിഎസ്‌എഫ്‌ അടക്കം കേന്ദ്ര ഏജൻസികൾ ആഭ്യന്തര മന്ത്രാലയത്തോടും പ്രതിരോധ മന്ത്രാലയത്തോടുമെല്ലാം ആവശ്യപ്പെട്ടിട്ട്‌ ഏറെകാലമായെങ്കിലും നടപടിയുണ്ടായിട്ടില്ല.

Comments are closed.