1470-490

കണ്ടൈനർ ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെ തുടർന്ന് കേരള വിഷൻ കേബിളുകളും, ഇലട്രിക് ലൈനുകളും പൊട്ടി.

കണ്ടൈനർ ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെ തുടർന്ന്
കേരള വിഷൻ കേബിളുകളും, ഇലട്രിക് ലൈനുകളും പൊട്ടി. പറയക്കാട് മെടാട്ടുകുന്ന് റോഡിലാണ് കേരള വിഷന്റെ കേബിളുകളും, വൈദ്യുതി കമ്പികളും വ്യാപകമായി പൊട്ടിയിരിക്കുന്നത്. ഞായറാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പ്രദേശവാസിയായ കണ്ടൈനർ ലോറി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെ തുടർന്നാണ് മേഖലയിൽ കേബിളുകൾക്കൊപ്പം വൈദ്യുതി ലൈനിനും നാശനഷ്ടമുണ്ടായത്. കൊച്ചിയിലെ സ്വകാര്യ കണ്ടൈനർ ഡ്രൈവറായ പ്രദേശവാസി വീതി കുറഞ്ഞ റോഡിലൂടെ വാഹനം വീട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചതിനെ തുടർന്നാണ് കേബിളുകൾ വ്യാപകമായി പൊട്ടിയത്. ഉൾ പ്രദേശത്തെ റോഡായതിനാൽ വൈദ്യുതി ലൈനും കേബിളുകളും സാമാന്യം ഉയരത്തിലാണ് സ്ഥാപിചിരുന്നത്. വലിയ ലോറികൾക്ക് കടന്നു പോകാൻ തടസ്സമില്ലാത്ത ഉയരത്തിൽ സ്ഥാപിച്ച വൈദ്യുതി കമ്പികളും കേബിളുകളും കണ്ടൈനർ ലോറിയിൽ ഉടക്കിയാണ് പൊട്ടിവീണത്. നാട്ടുക്കാരുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്നാണ് അപകടം ഒഴിവായത്. വൈദ്യുതി വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, പൊട്ടി വൈദ്യുതി കമ്പികൾ പൂർവ്വസ്ഥിതിയിലാക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പാവറട്ടി പോലീസ് സ്ഥലത്ത് എത്തിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് വൈദ്യുതി കമ്പിയും കേബിളുകളും പൊടുന്നതിലേക്ക് നയിച്ചതെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും, കേബിൾ ഓപ്പറേറ്ററും, നാട്ടുക്കാരും പോലീസിനെ ബോധിപ്പിച്ചു. വ്യാപകമായി കേരള വിഷൻ കേബിളുകൾ നിരവധി സ്ഥലങ്ങളിൽ പൊട്ടിയത് പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചിലയിടങ്ങിൽ പഴയ കേബിളുകൾ മാറ്റി പുതിയവ സ്ഥാപിക്കേണ്ടി വരുന്നതിനാൽ വലിയ നഷ്ടമാണ് മേഖലയിലെ കേബിൾ ഓപ്പറേറ്റർക്കുണ്ടായിട്ടുള്ളത്. കണ്ടൈനർ ലോറി കടന്നുപോകുന്നതിന് കഴിയാത്ത റോഡിലൂടെ മനപൂർവ്വം വാഹനം കൊണ്ടു പോയി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ സിസിടിവി മാനേജ്മെന്റ് പാവറട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Comments are closed.