1470-490

എ സി ഷൺമുഖദാസ്ച രമവാർഷികദിനം

ചൂണ്ടൽ:നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മുൻ സംസ്ഥാന പ്രസിഡൻ്റും, ആരോഗ്യ വകുപ്പ് മന്ത്രിയുമായ എ സി ഷൺമുഖദാസിൻ്റെ എട്ടാം ചരമവാർഷികദിനം ചൂണ്ടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചരമ വാർഷികദിനത്തോടനുബന്ധിച്ച് എൻ.സി.പി. ചൂണ്ടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി കെ രാജൻ മാസ്റ്റർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ടി ജെ ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി.സംസ്ഥാന സെക്രട്ടറി എ.വി. വല്ലഭൻ, ജില്ലാ സെക്രട്ടറി ടി എ മുഹമ്മദ് ഷാഫി,ജില്ലാ കമ്മിറ്റി അംഗം വി രാധാകഷ്ണൻ, നാഷണലിസ്റ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുമം വല്ലഭൻ, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോബി ജോസഫ്,ജിതിൻ വി കുഞ്ഞുണ്ണി, സഞ്ജയ് വാദ്ധ്യാൻ കെ.എസ്.പ്രദോഷ്, എൻ. സി.പി. ചൂണ്ടൽ മണ്ഡലം സെക്രട്ടറി വി.കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു.

Comments are closed.