1470-490

കുറുക്ക് കൊടുത്ത് ഉറക്കി കിടത്തിയ ഒന്നര വയസ്സുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

മരത്തംകോട് എ.കെ.ജി.നഗറില്‍ കുറ്റിയില്‍ സിജോ – വാസ്ലിന്‍ ദമ്പതികളുടെ മകന്‍ ജെസ്സെ ഇമ്മാനുവലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെ 11.30 യോടെയാണ് കുട്ടിക്ക് കുറുക്ക് കൊടുത്ത് ഉറക്കി കിടത്തിയതാണ്.രണ്ട് മണിയായിട്ടും കുട്ടി ഉണരാത്തത്തിനെ തുടര്‍ന്ന് വാസ്‌ലിന്‍ കുട്ടിയെ എടുത്തപ്പോള്‍ അനക്കമില്ലായിരുന്നു. വായിൽ നിന്നും മൂക്കിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങൾ പുറത്തേക്ക് വന്ന നിലയിൽ കണ്ട കുട്ടിയെ
ഉടന്‍ തന്നെ പന്നിത്തടം അല്‍അമീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഭക്ഷണം ശിരസില്‍ കയറിയതാകാം മരണകാരണമെന്ന് ഡോക്ടർമാരുടെ നിഗമനം. ചാലക്കുടി സ്വദേശിയായ സിജോയും മുളങ്കുന്നത്ത്കാവ് സ്വദേശിനിയായ വാസ്‌ലിന്റെയും ഏക മകനാണ് ജെസ്സെ ഇമ്മാനുവൽ. ഭർത്താവുമായി പിണങ്ങി കഴിയുന്ന വാസ്ലിൻ, മാതാപിതാക്കൾക്കൊപ്പമാണ് മരത്തംകോട് ഏ.കെ.ജി. നഗറിൽ വാടകയ്ക്ക് താമസിക്കുന്നത്. കുട്ടിയുടെ മൃതദ്ദേഹം
കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുന്നംകുളം പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കുട്ടിയുടെ മരണകാരണം അറിയാൻ പോസ്റ്റ് മാർട്ടം നടത്തുമെന്ന് പോലീസ് അധികാരികൾ അറിയിച്ചു.

Comments are closed.