സുഹൃത്തുക്കളുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

സുഹൃത്തുക്കളുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
മരത്തംകോട് എ.കെ.ജി നഗറിൽ പള്ളിപ്പുറത്ത് വീട്ടിൽ ഫൈസൽ മകൻ നാച്ചുവെന്ന് വിളിക്കുന്ന നൗഫലാണ് (20) മരിച്ചത്.വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ പോർക്കുളം പഞ്ചായത്തിലെ നോങ്ങല്ലൂർ കലർണ കുളത്തിലാണ് മുങ്ങി മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 5 മണിയോയാണ് സംഭവം.
കൂട്ടുകാരുമായി കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്ന നൗഫലിനെ സുഹൃത്തുക്കൾ കരയ്ക്കെത്തിച്ച് ഉടൻ തന്നെ കുന്നംകുളത്തുള്ള റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്നംകുളം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുന്ന മുതദ്ദേഹം കോവിഡ് പരിശോധികൾക്ക് ശേഷം പോസ്റ്റ് മാർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഫൗസിയയാണ് മാതാവ്. മുഹമ്മദ് അലി, മുഹമ്മദ് യാസിൻ എന്നിവർ സഹോദരങ്ങളാണ്.
Comments are closed.