1470-490

കുന്നംകുളത്ത് അപകടം; ഒരാൾ മരിച്ചു

കുന്നംകുളം: പട്ടാമ്പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം;യുവാവ് മരിച്ചു.കൊങ്ങണൂര്‍ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അനുരാഗ് (25) മരിച്ചത്.ഞായറാഴ്ച്ച വൈകീട്ട് 5 മണിയോടെ പട്ടാമ്പി റോഡിലെ അബിസ് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ അനുരാഗിനും, സഹോദരന്‍ അനുരൂപിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ്. പ്രവര്‍ത്തകരും, സ്വകാര്യ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനുരാഗിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം തിങ്കളാഴ്ച്ച കോവിഡ് പരിശോധനകൾക്ക് ശേഷം പോസ്റ്റ് മാർട്ടം നടത്തി ബന്ധുകൾക്ക് വിട്ടു നൽകും. മാതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് ഏരുമപ്പെട്ടിയിൽ നിന്ന് കൊങ്ങണൂരിലെ വീട്ടിലേക്ക് തിരിച്ചു വരുമ്പോഴായിരുന്നു അപകടം. കുമാരിയാണ് മാതാവ്.

Comments are closed.