1470-490

സാരി-സഞ്ചി ചലഞ്ചിനു തുടക്കമായി

പൂലാനി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് & യുവസമിതി പൂലാനി യൂണിറ്റിൻ്റെ നേതൃത്വത്തിൽ മേലൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ എല്ലാ വീടുകളിലും സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സാരി-സഞ്ചി ചലഞ്ചിനു് തുടക്കമായി. പഴയ സാരികൾ ശേഖരിച്ചു കൊണ്ടാണ് സഞ്ചികൾ തയ്യാറാക്കുന്നത്. പരിഷത്ത് പൂലാനി യൂണിറ്റ് സെക്രട്ടറി എം.ആർ.അഭിന്ദ്രന് സാരികൾ കൈമാറി കൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.ആർ.രഘുനാഥ് ഉദ്ഘാടനം നിർവഹിച്ചു.പരിഷത്ത് മേഖല കമ്മറ്റി അംഗങ്ങളായ അഞ്ജലി രവികുമാർ, മനോജ് ടി.എസ്. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Comments are closed.