1470-490

കുറഞ്ഞ ചിലവിൽ സുഖയാത്ര സൂരക്ഷിത യാത്ര, വെസ്റ്റിബ്യൂൾ , കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം:ജീവനക്കാർക്ക് കൃത്യസമയത്ത് യാത്രയൊരുക്കാൻ , ഓഫീസ് സ്പെഷൽ സർവീസുമായി കെ.എസ്. ആർ.ടി.സി. വെസ്റ്റി ബ്യൂൾ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് . പരിസര പ്രദേശങ്ങളിലെ സർക്കാർ , അർദ്ധ സർക്കാർ ജീവനക്കാർക്കും , മറ്റു മേഖല ജോലിക്കാർക്കും, കൃത്യസമയത്തിന് ജോലിയിൽ പ്രവേശിക്കുകയും, തിരിച്ച് എത്തിക്കുകയും, ചെയ്യുന്ന തരത്തിലാണ് കെ.എസ്.ആർ.ടി.സി.യുടെ ഇപ്പോഴത്തെ പ്രവർത്തനം . കേരളത്തിൽ എല്ലായിടത്തും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ആറ്റിങ്ങൽ നിന്നും, തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയാണ് , ഇതിനിടയിൽ പ്രവർത്തിക്കുന്ന ഓഫീസുകളെ ലക്ഷ്യമാക്കിയാണ് യാത്രയൊരുക്കുന്നത് ! കേരളത്തിൽ കെ.എസ്.ആർ.ടി.സി.യ്ക്ക് മാത്രം സ്വന്തമായൊരു വെസ്റ്റ്യൂബൾ ബസ്സാണ് പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത് , എല്ലാ പ്രവർത്തി ദിവസങ്ങളിലും, രാവിലെ 8.40 ന് യാത്ര തുടങ്ങുന്നു ! കഴക്കൂട്ടം – ടെക്നോപാർക്ക് – ആനയറ – ചാക്ക – പേട്ട – ജനറൽ ആ സ്പത്രി – പാളയം – സ്റ്റാച്ച്യൂ – ബേക്കറി ജംഗ്ഷൻ -വഴുതക്കാട് – വെള്ളയമ്പലം – മ്യൂസിയം – എൽ.എം.എസ്സ് – പി.എം.ജി – വഴി വികാസ് ഭവൻ ഡിപ്പോയിൽ എത്തി ചേരും, വൈകുന്നേരം 5 മണിയ്ക്ക് വികാസ് ഭവൻ ഡിപ്പോയിൽ നിന്നും, ഇതേ റൂട്ടിലൂടെ തന്നെ മടക്ക യാത്ര ! കൂടുതൽ വിവരങ്ങൾക്ക് :-
ആറ്റിങ്ങൽ:- 0470-262 22 O 2
91 88526718
കൺട്രോൾ റൂം :-
O471 – 2463799
944707 10 21
കുറഞ്ഞ ചിലവിൽ ! സുഖയാത്ര ! സുരക്ഷിത യാത്ര !

Comments are closed.