1470-490

ഈ ബീഹാറുകാരൻ ജീവിതം നടന്നു തീർക്കുകയാണ്

പരപ്പനങ്ങാടി :ഇത് ‘ ആകാശ് കുമാർ , ജീവിതം നടന്നു തീർക്കാൻ തീരുമാനിച്ച ബീഹാറുകാരൻ,
ആറു മാസമായി നാടും വീടും വിട്ടിറങ്ങിയ ഈ യുവാവിന്റെ പ്രയാണത്തിന് ഭാരതം മുഴുവൻ ചുറ്റി കാണുക എന്നതിനപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. ലോക് ഡൗണുകളെയും അതിർത്തി പരിശോധകളെയും അതിജീവിച്ച് ഇതിനകം നിരവധി സംസ്ഥാനങ്ങൾ നടന്നു തീർത്ത ഈ മുപ്പത്തിയൊന്നുകാരന്റെ കാൽനട പ്രയാണം ഇപ്പോൾ കേരള ത്തിലെ മലപ്പുറത്തെത്തി നിൽക്കുന്നു. ബീഹാറിലെ മുസഫർപൂർ സ്വദേശി മുരളി മനോഹർ സിങ്ങ്ന്റെ മകൻ അശോക് കുമാറിന് ഇപ്പോൾ വീടെന്ന ചിന്തയില്ല. നാട് തന്നെ വീടാണന്നും ദൈവമാണ് അഭയമെന്നും പറയുന്ന അശോക്ന് മലയാളികളുടെ നന്മയെ കുറിച്ച് പറയാൻ ഏറെ ആവേശം .. കേരള സർക്കാർ ഭക്ഷണമടക്കം തെരുവിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യവും ചെയ്തു തരുന്നുണ്ടെന്നും അശോക് നന്ദിപൂർവം പറഞ്ഞു. കൊടക്കാട്ടെ
മുസ്ലിം ലീഗ് പ്രവർത്തകൻ ഹംസകളത്തിങ്ങൽ അശോകിന് ആതിഥേയത്വമേകി കേരളത്തിന്റെ അഭിവാദ്യമർപ്പിച്ചു.

രാജ്യം മുഴുവൻ നടന്ന് തീർക്കാൻ തീരുമാനിച്ച ബീഹാർ സ്വദേശി അശോക് മലപ്പുറം കൊടക്കാട്ടെ ലീഗ് പ്രവർത്തകൻ ഹംസ കളത്തിങ്ങലിനൊപ്പം.

Comments are closed.