1470-490

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ സംയുക്ത തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടന്നു

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ സംയുക്ത തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടന്നു. വിശുദ്ധ തോമാശ്ലീഹായുടെയും ഈശോയുടെ തിരുഹൃദയത്തിന്റെയും സംയുക്ത തിരുന്നാളിനാണ് കൊടിയേറിയത്. ജൂലൈ മൂന്നിന് ദുക്റാനയോടനുബന്ധിച്ചുള്ള തിരുനാളിന് ഇടവക വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് കൊടിയേറ്റം നിർവഹിച്ചു. സഹവികാരി ഫാദർ സീജൻ ചക്കാലക്കൽ സന്നിഹിതനായിരുന്നു. കൈക്കാരൻമാരായ സി.സി.ജോസഫ്, സാബു ചിറമ്മൽ, ടി.ഒ.ജോയ്, സി.എ.മാത്യു. എന്നിവർ സന്നിഹിതരായി. കോവിഡ് പ്രൊട്ടോക്കോൾ അനുസരിച്ചാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510