1470-490

റാങ്ക് പട്ടിക കാലാവധി തീരുന്നു. നഴ്സിങ് ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

കോഴിക്കോട്:
നഴ്സിങ് ഓഫീസർ റാങ്ക് പട്ടിക ഓഗസ്റ്റ് 3 നു കാലാവധി അവസാനിക്കാനിരിക്കെ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. രണ്ടു മാസമായി സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നതിനാൽ ഒഴിവുകൾ കാര്യമായി റിപ്പോർട്ട് ചെയ്യാത്തതു മൂലം കാര്യമായ നിയമനങ്ങൾ നടന്നില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. കോവി ഡ് പ്രതിസന്ധി കണക്കിലെടുത്ത് റാങ്ക് പട്ടികകളുടെ കാലാവധി 6 മാസത്തേക്കു കുടി നീട്ടണമെന്നും ഉദ്യോർത്ഥികൾ ആവശ്യപ്പെടുന്നു. ആരോഗ്യ വകുപ്പിനു കീഴിലും മെ ഡ്രിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുലുമായി രണ്ടു റാങ്ക് പട്ടികളാണ് നിലവിലുള്ളത്. രണ്ടു പട്ടികകളിൽ നിന്നും കാര്യമായ നിയമനമുണ്ടായില്ല. ഉയർന്ന തസ്തികളിലും കൃത്യസമയത്തു പ്രമോഷൻ നടക്കാത്തതിനാൽ എൻട്രി കേഡർ തസ്തികയായ നഴ്സിങ്ങ് ഓഫീസർ തസ്തികയിൽ നിയമനം കാര്യമായി നടക്കുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ ബജറ്റുകളിലും അല്ലാതെയും പ്രഖ്യാപിച്ചതസ്തികളും ഇതു വരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ റാങ്ക് പട്ടിക നീട്ടണമെന്നാണ് ആവശ്യം. രണ്ടിലും പുതിയ റാങ്ക് പട്ടികളോന്നും ഇതുവരെ വന്നിട്ടില്ല. ആരോഗ്യ വകുപ്പിൽ പരീക്ഷ കഴിഞ്ഞെങ്കിലും റാങ്ക് പട്ടിക പ്രസി സീകരിച്ചിട്ടില്ല. ഡ്രി എംഇയിൽ ആണെങ്കിൽ വിജ്ഞാപനം പോലും വന്നിട്ടില്ല. കോവി ഡ് മൂന്നാം തരംഗം കുടി മുന്നിൽ കണ്ട് നഴ്സിങ് ഓഫീസർ റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്നു കേരള വിദ്യാർത്ഥി ജനത ജില്ലാ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ ആവശ്യപ്പെട്ടു.

Comments are closed.