1470-490

കേച്ചേരി പറപ്പൂക്കാവ് ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു.

കേച്ചേരി പറപ്പൂക്കാവ് ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്ന് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നില്ല. നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് വീണ്ടും ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തത്. ദിവസവും രാവിലെ 6 മുതൽ 10.30 വരെയും വൈകീട്ട് 5 മുതൽ 7.30 വരെയുമാണ് കോവിഡ് പ്രോട്ടോക്കോൾ അനുവദിച്ച് ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കുകയെന്ന് ദേവസ്വം പ്രസിഡണ്ട് പി.ജി.അജയൻ പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയെന്നും പ്രസിഡണ്ട് വ്യക്തമാക്കി.

Comments are closed.