1470-490

സംഘർഷഭരിത ജീവിതത്തിൻറെ അടിസ്ഥാന പ്രശ്നം മദ്യം -മയക്കുമരുന്ന് : മാർ ജോർജ് ഞറളക്കാട്ട്

തലശ്ശേരി : സംഘർഷഭരിത ജീവിതത്തിൻറെ അടിസ്ഥാന പ്രശ്നങ്ങളിലൊന്ന് മദ്യത്തിൻറെയോ മയക്കുമരുന്നിൻറേയോ ഉപയോഗം മൂലം സംഭവിക്കുന്നതാണെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട്.കണ്ണൂർ ജില്ലാ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ടുമെൻറിൻ്റേയും തലശ്ശേരി പ്രതീക്ഷാ മദ്യപാനചികിത്സാ കേന്ദ്രത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ പ്രതീക്ഷയിൽ വെച്ച് നടന്ന അന്താരാഷ്ട ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.അമ്പതിനായിരം ലക്ഷം കോടി രൂപയുടെ മയക്കു മരുന്നും നാല്പതിനായിരം ലക്ഷം കോടി രൂപയുടെ മദ്യക്കച്ചവടവും ലോകത്ത് നടക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത ലോകം ഭ്രാന്താലയതുല്യമാകും എന്നയാഥാർത്ഥ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നതിൻറെ തെളിവായി മനസ്സിലാക്കണം എന്നും അതിനാൽ ലഹരിമുക്തജീവിതം നയിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ധ്യക്ഷത വഹിച്ചുകൊണ്ട് പ്രതീക്ഷാ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ പ്രസ്താവിച്ചു.സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ടുമെൻറ് മേധാവി ശ്രീമതി അഞ്ജു മോഹൻ എം മുഖ്യപ്രഭാഷണം നടത്തി.ഫാ.മാത്യു കാരിക്കൽ,ജോയ് എം.എൽ എന്നിവർ പ്രസംഗിച്ചു.റവ.ഡോ.ജോൺസൺ അന്ത്യാംകുളം,മനു മാത്യു എന്നിവർ ലഹരിവിരുദ്ധ സെമിനാറിന് നേതൃത്വം നൽകി.നിർമ്മലഗിരി കോളേജ് വിദ്യാർത്ഥിനികളായ സോണിയ,ലിറ്റി,സോന എന്നിവർ ഈശ്വരപ്രാർത്ഥനക്ക് നേതൃത്വം നൽകി.

Comments are closed.