1470-490

ലഹരിക്കെതിരെ യുവജന ജാഗ്രത


തലശ്ശേരി:ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ഡി.വൈ. കുഞ്ഞാംപറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജാഗ്രതാ ദീപം തെളിയിച്ചു.. യുവാക്കളെയും, വിദ്യാർത്ഥികളേയും  കാർന്ന് തിന്നുന്ന ലഹരിമരുന്നിൻ്റെ ഉപയോഗത്തെ ജാഗ്രതയോടെ പ്രതിരോധിക്കുവാനും, യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിമരുന്ന് മാഫിയക്കെതിരെ  പ്രതികരിക്കുവാനും പ്രതിജ്ഞയെടുത്ത് കൊണ്ട് നടത്തിയ സദസ്സ് ഡി.വൈ.എഫ് .ഐ .ലശ്ശേരി ടൗൺ മേഖല സിക്രട്ടറി എം.പി പ്രഷിൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞാംപറമ്പ് യൂണിറ്റ് സിക്രട്ടറി നിധിൻ സ്വാഗതം പറഞ്ഞു, ജോ. സിക്രട്ടറി കിരൺ അദ്ധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റിയംഗം കെ.പി പ്രശാന്ത് പങ്കെടുത്തു..

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733