1470-490

നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ എന്ന ക്യാമ്പയിന്റെ ഭാഗമായി ഡി.വൈ എഫ് ഐ.

നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ എന്ന ക്യാമ്പയിന്റെ ഭാഗമായി
ഡി.വൈ എഫ് ഐ. കണ്ടാണശ്ശേരി മേഖല കമ്മിറ്റിക്ക് കീഴിലെ കുടകല്ല് യൂണിറ്റിൽ പുസ്തക വിതരണം നടത്തി. യൂണിറ്റിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ പുസ്തക വണ്ടിയിൽ നിന്നുള്ള പഠനോപകരണങ്ങളുടെ വിതരണം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ബി ജയൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എം.തനിമ അധ്യക്ഷനായി. സി.പി.ഐ.എം. കണ്ടാണശ്ശേരി ലോക്കൽ കമ്മറ്റി അംഗം ഹരീഷ് കണ്ടംമ്പുള്ളി, ഡിവൈഎഫ്ഐ കുന്നംകുളം ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ് പി ജെ റിജാസ്, മേഖലാ സെക്രട്ടറി വിനു ജോൺസൺ, കണ്ടാണശ്ശേരി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിവ്യ റിനീഷ്, ഡി.വൈ.എഫ്ഐ.
മേഖല ജോയിൻ സെക്രട്ടറി രഞ്ജിത്ത് കുടക്കല്ല് ഡിവൈഎഫ്ഐ മേഖലാ ട്രഷറർ ഹരിപ്രസാദ് മാത്രംക്കോട്ട് എസ്എഫ്ഐ ലോക്കൽ സെക്രട്ടറി റെനീഷ് രാകേഷ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ മേഖല എക്സിക്യൂട്ടീവ് അംഗം സുവിഷ് പുല്ലാനി കുന്ന്,എസ്എഫ്ഐ ഏരിയ സെക്രട്ടറിയേറ്റ് അംഗം കെ.പി.മാളവിക, മേഖലാ കമ്മിറ്റി അംഗങ്ങളായ നിഷാബ് ചൊവ്വല്ലൂർ, യൂണിറ്റ് അംഗങ്ങളായ അജ്മൽ കമറുദ്ദീൻ,ദീപിക കൃഷ്ണ, ഗോപിക കൃഷ്ണ, തുടങ്ങിയവർ പഠനോപകരണ വിതരണത്തിന് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510