1470-490

അരീക്കോട് കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെൻ്റർ സ്ഥാപിക്കണം,അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി

.അരീക്കോട്: സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിലേക്ക് കെ എസ് ആർ ടി സി യാത്രാ സൗകര്യമുള്ള അരിക്കോട് ബസ് സ്റ്റാൻഡിൽ കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെൻ്റർ സ്ഥാപിക്കണമെന്ന ആവശ്യംഅരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി ഉന്നയിച്ചു’, നിലവിൽ താമരശേരി, തിരുവമ്പാടി ഡിപ്പോകളിൽ നിന്നും പെരിന്തൽമണ്ണ, മലപ്പുറം ഡിപ്പോകളിൽ നിന്നും വരുന്ന ബസുകൾ രാത്രിയായാൽ അരീക്കാട് ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ താഴെ റോഡിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ദീർഘദൂര യാത്രക്കാർ ഏറെയുള്ള ഇവിടെ യാത്രക്കാർ റോഡരുകിൽനിൽക്കുകയാണ് ചെയ്യാറുള്ളത്. രാത്രി സമയത്ത് സുരക്ഷിതമല്ലാത്ത സ്ഥലത്ത് ബസ്സ് കാത്തുനിൽക്കുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.അരീക്കോട് കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെൻ്റർ സ്ഥാപിക്കപ്പെട്ടാൽ യാത്രക്കാർക്ക് സുരക്ഷിതമായി ബസ് സ്റ്റാൻഡിൽ കാത്തിരിക്കാൻ കഴിയും നിലവിൽ അരീക്കോട് ഗ്രാമപഞ്ചായത്തിന് കീഴിൽ നിർമ്മിക്കപ്പെട്ട പുതിയ ബസ് സ്റ്റാൻഡിലെ അരീക്കോട് ഗ്രാമപഞ്ചായത്ത് മുഹമ്മദലി ശിഹാബ് തങ്ങൾ, കെ കരുണാകരൻ സ്മാരക ഷോപ്പിംങ്ങ് കോംപ്ലക്സ് കെട്ടിടത്തിൽ നിരവധി മുറികൾ ഒഴിഞു കിടക്കുകയാണ് ഈ സൗകര്യമുപയോഗപ്പെടുത്തി അരീക്കോട് ഗ്രാമപഞ്ചായത്ത് ശ്രമിച്ചാൽ ഇവിടെ കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെൻ്റർ കൊണ്ടുവരാൻ കഴിയുമെന്ന്അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി ഭാരവാഹികൾ പറഞ്ഞു.ഇത് യാഥാർത്ഥ്യമായാൽ വ്യാപര സ്ഥാപനങ്ങൾക്കും ഗുണം ചെയ്യും ,

Comments are closed.