ആമിയുടെ ചിത്രത്തിന് ലേലത്തിൽ കൂടി ലഭിച്ച തുക നിർധനരായ രോഗികളുടെ ചികിൽസക്ക് നൽകി
കൃഷ്ണൻ എരഞ്ഞിക്കൽ

കോഴിക്കോട്: കൊവിഡ് ലോക്ക് ഡൗൺ സമയത്ത് മൂന്നാം ക്ലാസുകാരി ആമി (ശിവഗാമി) വരച്ച ചിത്രത്തിന് ലഭിച്ച തുകയായ 3000 രൂപ രോഗികളുടേയും അശരണരുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചാത്തമംഗലംവെള്ളന്നൂരിലെ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹിയായ സ്നേഹപ്രഭയ്ക്ക് ആമി കൈമാറി.
30 X 38 cm വലിപ്പത്തിൽ അക്രിലിക് കളർ ഉപയോഗിച്ച് വരച്ച ചിത്രം സോഷ്യൽ മീഡിയയിലൂടെ ലേലത്തിന് വെക്കുകയായിരുന്നു ഗൾഫ് പ്രവാസിയായ കുന്ദമംഗലം ഇല്യാസ് പാട്ടുമ്മൽ ആണ് ആമിയുടെ ചിത്രം ലേലത്തിലൂടെ സ്വന്തമാക്കിയത്.ചിത്രക്കാരനും കവിയുമായ ശ്രീകുമാർ മാവൂരിൻ്റെ രണ്ടാമത്തെ കുട്ടിയാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആമി (ശിവഗാമി,) മൂത്ത മകൾ ശിവഗംഗ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനാണ് ശ്രീകുമാർ മാവുർ , ഭാര്യ രശമി ഊർങ്ങാട്ടിരി മൂർക്കനാട് ഗവ: യു പി സ്കൂൾ അധ്യാപികയാണ്

Comments are closed.