1470-490

തീരപ്രദേശങ്ങളില്‍ കരയിടിച്ചില്‍ രൂക്ഷമാകുന്നു

തലശേരി: ഗോപാല്‍പേട്ട മുതലുള്ള മേഖലയിലെ തീരപ്രദേശങ്ങളില്‍ കരയിടിച്ചില്‍ രൂക്ഷമാകുന്നു. തലശേരി കടല്‍പ്പാലം പരിസരത്തുള്ള ഭാഗങ്ങളില്‍ കരയിടിഞ്ഞ് തീരദേശ പാത വരെയെത്തി. വരും ദിവസങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായാല്‍ പാതയില്‍ കടല്‍ വെള്ളം ഇരച്ചു കയറുന്ന സ്ഥിതിയാണുള്ളത്. കല്ലുള്‍പ്പെടെ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും താഴേക്കു ഒലിച്ചു പോയി കടല്‍വെള്ളം പാതയിലേക്കാണ് എത്തുന്നത്. കടല്‍ തീരത്തിനോടു ചേര്‍ന്നാണ് തലശേരി ജനറല്‍ ആശുപത്രി മുതല്‍ വ്യാപാരസ്ഥാപനങ്ങളും പ്രവൃത്തിക്കുന്നത്. ജനറല്‍ ആശുപത്രിയുടെ പിറകില്‍ കടലിനോട് ചേര്‍ന്ന് സംരക്ഷണ ഭിത്തിയുമില്ല. കരയിടിച്ചില്‍ തുടര്‍ന്നാണ് ആശുപത്രി ഉള്‍പ്പെടെ എല്ലാ വ്യാപാര കേന്ദ്രങ്ങളും അപകട ഭീഷണിയിലാകും. ചാലില്‍ ഇന്ദിരാപാര്‍ക്ക് മുതല്‍ പുലിമൂട്ട് സ്ഥാപിച്ചാല്‍ ഒരുപരിധി വരെ തലശേരി കടല്‍പ്പാലം കേന്ദ്രീകരിച്ചുള്ള ഭാഗങ്ങളില്‍ കരയിടിച്ചില്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് തലശേരി തീരദേശ സംരക്ഷണ സമിതിയുടെ അഭിപ്രായം. പുലിമൂട്ട് നിര്‍മാണത്തിനുള്ള പച്ചക്കൊടി ലഭിച്ചെങ്കിലും യാഥാര്‍ഥ്യമാകാത്തതില്‍ പ്രതിഷേധം തീരദേശവാസികള്‍ക്കുള്‍പ്പെടെയുണ്ട്. കടല്‍പ്പാലം സംരക്ഷിക്കുമെന്നു ബന്ധപ്പെട്ട അധികൃതരില്‍ ഉറപ്പ് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നവീകരണ പ്രവൃത്തിയും നടന്നിട്ടില്ല. പൈതൃക ടൂറിം പദ്ധതിയുടെ ഭാഗമായി തലശേരി തീരദേശ മേഖലയെ നവീകിരിക്കുന്നുണ്ടെങ്കിലും കടല്‍ക്ഷോഭത്തെ തടഞ്ഞു നിര്‍ത്താനുള്ള ഒരു പദ്ധതിയും നടപ്പായിട്ടില്ല.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0