ഒരുമയുടെ ഈ പെരുമക്ക് ഒരായിരം നന്ദി

പെരിന്തൽമണ്ണ: വരുമ്പോൾ നീ കണ്ടതിലും മെച്ചപ്പെട്ട രീതിയിൽ ഈ ലോകത്തെ ഉപേക്ഷിച്ച് പോകാൻ നിനക്ക് ബാധ്യതയുണ്ട് ” സ്റ്റീഫൻ ഗ്രെല്ലറ്റിന്റെ ഈ വാക്കുകൾ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ്
KSRTC പെരിന്തൽമണ്ണ ഡിപ്പോയുടെ മുഖം മിനുക്കിയ കൂട്ടായ്മയിലൂടെ അവിടത്തെ ജീവനക്കാർ കാഴ്ചവച്ചത്.
കോവിഡ് രണ്ടാം തരംഗത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കേരളം അടച്ചിരുന്നപ്പോൾ, പെരിന്തൽമണ്ണ ഡിപ്പോ പുതുചരിത്രം രചിക്കുന്ന തിരക്കിലായിരുന്നു. ഡിപ്പോയുടെ അടിസ്ഥാന വികസനത്തിന് അനുവദിച്ച സർക്കാർ സഹായം 1,80,000 രൂപ തികയാതെ വന്നപ്പോൾ ജീവനക്കാർ, പെൻഷൻ കാർ, നഗരസഭ, അഭ്യുദയകാംക്ഷികൾ, സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, KSRTCഫാൻസ് തുടങ്ങിയവരുടെ നല്ലൊരു കൂട്ടായ്മയിലൂടെ ഏകദേശം 10 ലക്ഷം രൂപയുടെ ജോലികൾ പൂർത്തീകരിച്ചിരിക്കുകയാണ്.
യാത്രക്കാർക്കും ജീവനക്കാർക്കും മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യമാണ് ഡിപ്പോയിൽ ഒരുക്കിയിരിക്കുന്നത്. DTO യുടെ നേതൃത്വത്തിലുള്ള വികസന സമിതിയുടെ മേൽനോട്ടത്തിലാണ് ഈ ജോലികൾ പൂർത്തീകരിച്ചത്. 6000 Sqft ടൈലിംഗ്,
കുടിവെള്ളം, സ്ത്രീകളുടെ വിശ്രമമുറി, ഫീഡ്ഡിംഗ് മുറികൾ , ഇരിപ്പിടങ്ങൾ, സേഫ്റ്റി ഗ്രിൽ, ജീവനക്കാരുടെ വിശ്രമമുറി, ഡൈനിംഗ്ഗ് ഹാൾ, കട്ടിലുകൾ, പെയിന്റിംഗ് , പ്രവർത്തികൾ, ഗൃരേജ് റൂഫ് വർക്ക്, സിവിൽ, മെക്കാനിക്& ഇലക്‌ട്രിക്ക് മെയ്ന്റനൻസ് , ജോലികൾ എന്നിവയിൽ മിക്കതും ജീവനക്കാർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.ജീവനക്കാരുടെ ഈ കൂട്ടായ്മക്ക് ഒപ്പം നിന്ന് ഡിപ്പോയെ വേറിട്ടൊരു കാഴ്ചയാക്കി മാറ്റാൻ സഹകരിച്ച പൊതു സമൂഹത്തിലെ KSRTCയുടെ അഭ്യുദയകാംക്ഷികൾക്കും വിവിധ സ്ഥാപനങ്ങൾക്കും ജീവനക്കാർ നന്ദി പറഞ്ഞു.ഡിപ്പോ പരിസരത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ ശ്രീ ഷാജി, KSRTC നോർത്ത് സോണൽ ഓഫീസർ ശ്രീ കെ.ടി സെബി , വെൽഫയർ ഓഫീസർ ശ്രീ വിനോദ് കുമാർ , പെരിന്തൽമണ്ണ ഡി.ടി.ഒ. ശ്രീ : കെ.പി. രാധാകൃഷ്ണൻ, സുരേന്ദ്രൻ വി കെ തുടങ്ങിയവരും വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കെ സി എസ് ഉണ്ണി, സന്തോഷ് കുമാർ സി.ആർ, സലാഹുദ്ദീൻ, ബിനോയ് , ബാബുവേട്ടൻ , ടോണി എന്നിവരും സംസാരിച്ചു.
വികസനസമിതി കൺവീനർ ശശീന്ദ്രൻ കെ സി സ്വാഗതവും ഫിറോസ് കെ പി നന്ദിയും പറഞ്ഞു
Comments are closed.