1470-490

ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സൗകര്യങ്ങളൊരുക്കി കേച്ചേരി അൽ അമീൻ ഹയർ സെക്കണ്ടറി സ്കൂൾ

ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സൗകര്യങ്ങളൊരുക്കി കേച്ചേരി അൽ അമീൻ ഹയർ സെക്കണ്ടറി സ്കൂൾ. അൽ അമീൻ ഹയർസെക്കൻഡറി സ്കൂളിലെ മാനേജ്മെന്റും അധ്യാപകരും, മുൻ അധ്യാപകരും, പൂർവവിദ്യാർത്ഥികളും ചേർന്നാണ് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് കൈതാങ്ങായി മാറിയത്. 15 മൊബൈൽ ഫോണുകളാണ് കൂട്ടായ്മയിലൂടെ വിദ്യാർത്ഥികൾക്ക് നൽകിയത്.ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികളായ എ.എ. അബ്ദുറഹ്മാൻ ഹാജി, കെ.എം.ഷറഫുദ്ദീൻ, യൂസഫ് മാസ്റ്റർ, മുൻ അധ്യാപകനായ ഐ.മുഹമ്മദ്,പൂർവ വിദ്യാർത്ഥിയായ അഡ്വ. ജാഫർഖാൻസ്കൂൾ പ്രിൻസിപ്പാൾ സുജ ഫ്രാൻസിസ്, ഹെഡ്മിസ്ട്രസ് സുമി റോസ്, സ്റ്റാഫ് സെക്രട്ടറി രാഹുൽ ബാബു കെ, അധ്യാപകരായ ഷാജു കെ ചാക്കുണ്ണി, എ.എ.സിറാജുദ്ദീൻ,ഫ്രാഗി ഫ്രാൻസിസ്, രാഹുൽ എസ് ചുങ്കത്ത്, ടോം മാർട്ടിൻ, സി.എം.നജ്മ അനധ്യാപകരായ എം.എം.ജസീന, ഐ.നജ്മത്, യു.എം.മുബാറക്ക്, വി.ഐ.ഷംസുദ്ദീൻ വി ഐ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.1996-97,2003-2004 എസ്.എസ്.എൽ.സി ബാച്ചുകളിലെ വിദ്യാർത്ഥികളുടെ കൂടി സഹരണത്തോടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് ഓൺലൈൻ പഠന സൗകര്യത്തിനുള്ള മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് കൈമാറിയത്.

Comments are closed.