സുപ്രീംകോടതി ശിക്ഷിച്ച് ജയിൽശിക്ഷ അനുഭവിച്ചിരുന്ന എം. ബാലാജി ഉൾപ്പെടെയുള്ള സി പി എം നേതാക്കൻമാർ ജയിൽമോചിതരായി
കുന്നംകുളം: സുപ്രീകോടതിയുടെ മാർഗ്ഗ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയുടെ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് പ്രകാരം ഒറ്റപ്പിലാവിൽ ആർഎസ്എസ് പ്രവർത്തകൻ കൊലചെയ്യപ്പെട്ട കേസിൽ സുപ്രീംകോടതി ശിക്ഷിച്ച് ജയിൽശിക്ഷ അനുഭവിച്ചിരുന്ന എം. ബാലാജി ഉൾപ്പെടെയുള്ള സി പി എം നേതാക്കൻമാർ ജയിൽമോചിതരായി.എം ബാലാജി, മുഹമ്മദ് ഹാഷിം, എം എൻ.മുരളിധരൻ എന്നിവരാണ് ജയിൽ മോചിതരായത്. ആഭ്യന്തര- ജയിൽ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടിൻമേലുള്ള ശുപാർശ പ്രകാരമാണ് സിപിഎം നേതാക്കന്മാരെ മോചിപ്പിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് 1993-ൽ കടവല്ലൂർ പഞ്ചായത്തിലെ ഒറ്റപ്പിലാവിലുണ്ടായ പ്രാദേശിക സംഘർഷത്തെ തുടർന്നാണ് ആർ എസ് എസ് പ്രവർത്തകനായ സുരേഷ് ബാബു കൊല ചെയ്യപ്പെട്ടത്.ബസിൽ നിന്നിറങ്ങി വരുമ്പോൾ തടിച്ചുകൂടിയ സി പി എം പ്രവർത്തകർ സുരേഷ് ബാബുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശിക്ഷിക്കപ്പെട്ട ബാലാജി ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തുണ്ടായിരുന്നില്ല. ആദ്യത്തെ എഫ് ഐആറിൽ ഇവരാരും പ്രതികളായിരുന്നില്ല. പിന്നിട് യു ഡി എഫ് ഭരണത്തിൽ രാഷടിയ പ്രേരിതമായി ബാലാജി ഉൾപ്പെടെയുള്ളവരെ പ്രതികളാക്കുകയായിരുന്നു .2004-ൽ ജില്ലാ സെഷൻസ് കോടതി ഇവരെ ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചു.2005 ൽ ഹൈക്കോടതി ചിലരെ ശിക്ഷിച്ചെങ്കിലും ബാലാജി ഉൾപ്പെടെ സിപിഎം നേതാക്കന്മാരെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സുരേഷ് ബാബുവിൻ്റെ വീട്ടുകാർ ആർഎസ്എസിൻ്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഹൈക്കോടതി വെറുതെ വിട്ടവരെ ഗൂഡാലോചന കുറ്റം ചുമത്തി 326 വകുപ്പ് പ്രകാരം സൂപ്രീം കോടതി 2017ൽ ബാലാജി ഉൾപ്പെടെയുള്ള സിപിഎം നേതാക്കന്മാരെ ഏഴ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഹൈക്കോടതി വെറുതെ വിട്ടവരെ ഗുസാലോചനക്കുറ്റം ചുമത്തി സൂപ്രീകോടതി ശിക്ഷിക്കുന്നത് അത്യപൂർവ്വ സംഭവമാണ്. ശിക്ഷിക്കപ്പെട്ടവർ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. കോവിഡ് സാഹചര്യത്തിൽ നേതാക്കൾ പരോളിൽ നാട്ടിലാണ്.ഇവർ നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ജയിൽമോചിതരാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നേതാക്കൾ കണ്ണൂർ ജയിൽ സൂപ്രണ്ടിൻ്റെ നിർദ്ദേശപ്രകാരം ഇന്നലെ തന്നെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങിയിരുന്നു. ജയിലിൽ എത്തിയശേഷം ഉത്തരവ് കൈപ്പറ്റി രേഖകളിൽ ഒപ്പ് വെച്ച് നാട്ടിലേക്ക് തിരിച്ചു വരുമെന്ന് എം ബാലാജി പറഞ്ഞു. ബാലാജി സിപിഎം ഏരിയ സെക്രട്ടറിയും കടവല്ലൂർ പഞ്ചായത്ത്, കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു മുഹമ്മദ് ഹാഷിം, ഏരിയാ കമ്മിറ്റി അംഗവും കടവല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എം എൻ മുരളിധരൻ എന്നിവരാണ് ജയിൽ മോചിതരാകുന്നത്. സുപ്രി കോടതി ശിക്ഷിച്ച മജിദ്, ഉമ്മർ എന്നിവർ നിശ്ചിത ശിക്ഷാ കാലാവധി പൂർത്തിയായതിനാൽ മുമ്പ് തന്നെ ജയിൽ മോചിതരായിരുന്നു.
.

Comments are closed.