1470-490

ഹംഗറിയിലെ ഫെറെൻസ് പുസ്കാസ് സ്റ്റേഡിയത്തിൽ നിന്ന് മലപ്പുറത്തിൻ്റെ ആവേശം


മലപ്പുറം:: മലപ്പുറത്തിൻ്റെ ഫുട്ബോൾ ആവേശംഹംഗറിയിലെ ഫെറെൻസ് പുസ്കാസ് സ്റ്റേഡിയത്തിൽ നിന്നുയർന്നത് സോഷ്യൽ മീഡിയയിൽ വൈറലായി.
യൂറോകപ്പിൽ പോർ ച്ചുഗൽ- ഫ്രാൻസ് മത്സരത്തിനി ടെ ഗാലറിയിൽ നിന്നെടുത്ത അരീ ക്കോട് സ്വദേശിയുടെ വിഡിയോ വൈറലായത്.. അരീക്കോട് പുത്തലം സ്വദേശി നസ്മലിനും പതിനഞ്ച് സുഹൃ ത്തുക്കൾക്കുമാണ് മത്സരം നേരിട്ട് കാണാൻ അവസരം ലഭിച്ചത് . “ എംബാപ്പേ , ഇങ്ങോട്ട് നോക്ക് , ഞങ്ങള് അരീക്കോട്ടുകാരാണ് ” എന്ന് ഫ്രാൻസിന്റെ യുവതാരത്തോട് ഇവർ ഉറക്കെപ്പറയുന്ന ദൃ ശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് . കഴിഞ്ഞദിവസം ഹംഗറിയിലെ ഫെറെൻസ് പുസ്കാസ് സ്റ്റേഡി യത്തിൽ നടന്ന മത്സരത്തിനിടെ യുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ മലപ്പുറത്തിൻ്റെ ഫുട്ബോൾ ആവേശം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു

അരീക്കോട് പുത്തലം സ്വദേശി . യായ അബ്ദുൽ ഗഫൂർ- റുഖിയ ദമ്പതികളുടെ മകനായ നസ്മൽജോലി ചെയ്യുന്നത് മാൾട്ടയിലാണ് ‘ മത്സരം കാണുന്നതിനായി അയൽ രാജ്യമായ ഹംഗറിയിലെത്തിയത് സുഹൃത്ക്കളോടൊപ്പം ഗാലറിയിൽ നിന്ന്പകർത്തിയ വീഡിയോയും ചിത്രങ്ങളും മലപ്പുറത്തിൻ്റെ ഫുട്ബോൾ പ്രണയത്തെ ആവേശത്തിലെത്തിക്കുകയാണ്

Comments are closed.