വിലയ്ക്ക് വാങ്ങേണ്ടതല്ലവിലമതിക്കാനാവാത്തതാണ് സ്ത്രീധനം .വാങ്ങില്ലകൊടുക്കില്ല കൂട്ടുനിൽക്കില്ല എസ്.എഫ്.ഐ വളാഞ്ചേരിയിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.
വളാഞ്ചേരി: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും എസ്എഫ്ഐ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കേന്ദ്രത്തിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഏരിയാ സെക്രട്ടറി എം.സുജിൻ ഉദ്ഘാടനം ചെയ്തു. ഇന്ന് സംസ്ഥാനത്തെ ഇത്തരത്തിൽ സ്ത്രീധനത്തിന് പേര് പറഞ്ഞു നിരവധിയായ അക്രമ സംഭവങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തിലാണ് ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വളാഞ്ചേരി കമ്മിറ്റി നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത് ഏരിയ ജോയിൻ്റ് സെക്രട്ടറി സുഹൈൽ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് വി.പി സബിനേഷ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ആരതി നന്ദിയും പറഞ്ഞു.


Comments are closed.