1470-490

കുടുംബത്തിന് സഹായഹസ്തവുമായി ഫാ.ഡേവീസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള കിഡ്നി ഫെഡറേഷൻ

കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച കുടുംബത്തിന് സഹായഹസ്തവുമായി ഫാ.ഡേവീസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള കിഡ്നി ഫെഡറേഷൻ. ചൂണ്ടൽ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കളരിക്കൽ ഉണ്ണികൃഷ്ണ പണിക്കരുടെ കുടുംബത്തിനാണ് ഫാ.ഡേവീസ് ചിറമ്മൽ ആഹ്വാനം ചെയ്ത കൊറോണ ഡെത്ത് ചലഞ്ചിലൂടെ സമാഹരിച്ച അമ്പതിനായിരം രൂപ കൈമാറിയത്. പതിനേഴാം വാർഡിൽ തന്നെ ഉൾപ്പെട്ട പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി, ഫാ.ഡേവീസ് ചിറമ്മലിന് നൽകിയ തുകയാണ് കുടുംബത്തിന് കൈമാറിയത്. വെള്ളിയാഴ്ച്ച ഉച്ചയോടെ ഉണ്ണികൃഷ്ണ പണിക്കരുടെ വീട്ടിലെത്തി വാർഡ് മെമ്പർ നാൻസി ആന്റണി, ഫാ. ഡേവീസ് ചിറമ്മൽ കൊറോണ ഡെത്ത് ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി.ഉണ്ണികൃഷ്ണ പണിക്കരുടെ ഭാര്യ ഗീത, മക്കളായ കൃതിക, ആദിത്യൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.കെ.ആന്റണി, പൊതുപ്രവർത്തകരായ പി.കെ. മോഹൻദാസ്, ടി.ടി. രാജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ മെയ് 1 ന് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഉണ്ണികൃഷ്ണ പണിക്കർ മരിച്ചത്.

Comments are closed.