എടയൂരിൽ കാരുണ്യ ഭവനം നിർമ്മിക്കാൻ ജി.സി.സി കെ.എം.സി.സി ധനസഹായം നൽകി.
എടയൂർ: പഞ്ചായത്തിലെ 4,7,8,14,15 വാർഡുകളിൽ പണി നടന്ന് കൊണ്ടിരിക്കുന്ന ബൈത്തുറഹ്മകൾക്ക് എടയൂർ പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി നൽകുന്ന ധനസഹായം നേതാക്കൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അതാത് വാർഡ് ഭാരവാഹികൾക്ക് തുക കൈമാറി.
ചടങ്ങിൽ. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു എടയൂർ, സെക്രട്ടറി അസീസ് കോടിയിൽ, ജി.സി.സി കെ.എം.സി.സി ഭാരവാഹികളായ യു.പി സൈതലവി, ശരീഫ് ടി.പി, വി.പിബഷീർ, യൂത്ത്ലീഗ് ഭാരവാഹികളായ നിഷാദ് മൊയ്തു, കെ.മുസ്തഫ, മറ്റു വാർഡ് ഭാരവാഹികളും പങ്കെടുത്തു.


Comments are closed.