1470-490

ഇൻറർനെറ്റ് വേഗതക്കായി വള്ളിക്കുന്നിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കും

തേഞ്ഞിപ്പലം :വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഇൻറർനെറ്റ് സംവിധാനം വേഗത്തിലാക്കാൻ ആക്ഷൻ പ്ലാനിന് രൂപം നൽകാൻ
തീരുമാനം. ഇന്നലെ പി. അബ്ദുൽ ഹമീദ് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർത്ത
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാർ,സേവനദാതാക്കൾ
എന്നിവരുടെ യോഗത്തിലാണ് തീരുമാനം. 4G സംവിധാനം
ആക്ഷൻ പ്ലാൻ തയ്യാറാക്കി വേഗ ത പ്രശ്നങ്ങൾ സമയബന്ധിത മായി പരിഹരിക്കുകയാണ്ല ക്ഷ്യം. കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം സുഗമമായി നടപ്പിലാക്കുന്നതിന്
വള്ളിക്കുന്ന് മണ്ഡലത്തിൽ ഇൻറർനെറ്റ് വേഗത വർധിപ്പിക്കുന്നതിനു വേണ്ടി
പഞ്ചായത്ത് തലത്തിലാണ്
ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത്.
കൂടാതെ അടുത്ത വർഷത്തിൽ സമ്പൂർണ്ണ 4ജി – 5 ജി ഇന്റർനെറ്റ് ഹോട്ട്സ്പോട്ട് / വൈഫൈ
മണ്ഡലമായി മാറ്റാൻവിശദമായ പദ്ധതി രൂപരേഖയുംതയ്യാറാക്കും.
വ്യത്യസ്ത സേവനദാതാക്കളുടെ സഹകരണമാണ് എം എൽ എ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വ്യത്യസ്ത സേവന ദാതാക്കളായ ജിയോ , വി ഐ, എയർടെൽ, ബി എസ് എൻ എൽ, കേരള വിഷൻ കേബിൾ നെറ്റ്‌വർക്ക് മാർക്കറ്റിങ് വിഭാഗംഎന്നിവർ ഒരോ പഞ്ചായ ത്ത് തലത്തിലും ജനപ്രതിനിധിക ളുടെ സഹകരണത്തോടെ പഠനം നടത്തി രൂപരേഖ തയ്യാറാക്കും.
2022 ഡിസംബറോടെ മണ്ഡല ത്തിൽ 4 ജി -5 ജി ഇൻറർനെറ്റ് സംവിധാനം സമ്പൂർണമാകുന്ന വിധമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ പ്രധാനമായും പള്ളിക്കൽ ,ചേലേമ്പ്ര
തേഞ്ഞിപ്പലം, മൂന്നിയൂർപഞ്ചാ യത്തുകളിലാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് ഇൻറർ നെറ്റ് വേഗത കുറവുള്ളത് . നെറ്റ് കണക്ടിവിറ്റിയും സിഗ്നലും ലഭിക്കാത്ത പ്രദേശങ്ങ ളാണ് കരിപ്പൂർ മേഖലയിലും ചേലേമ്പ്ര പഞ്ചായത്തിലുംതേഞ്ഞിപ്പലത്തും
കൂടുതലും.യോഗത്തിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മാരായ ചെമ്പാൻ മുഹമ്മദലി, എൻ എം സുഹറാബി, കലാം മാസ്റ്റർ,മൂന്നിയൂർ വൈസ്പ്ര സിഡന്റ് ഹനീഫ ആച്ചാട്ടിൽ,
കെ.പി മുസ്തഫ തങ്ങൾ, ലത്തീഫ് തറയിട്ടാൽ, മുജീബ് അമ്പലഞ്ചേരി, ജോൺസൺ മാസ്റ്റർ,സെക്രട്ടറിമാരായ ഷാമിൽ, ലളിത എന്നിവർ പങ്കെടുത്തു.

Comments are closed.