വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു ഡി എഫ്


വളാഞ്ചേരി: വനം കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് എടയൂർ വില്ലേജ് ഓഫീസിനു മുന്നിൽ യു ഡി എഫ് നടത്തിയ ധർണ്ണാ സമരം മൊയ്തു എടയൂർ ഉദ്ഘാടനം ചെയ്തു. കെ.കെ മോഹനകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അസീസ് കോടിയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം, വൈസ് പ്രസി. കെ.പി വേലായുധൻ, പി.ശരീഫ് മാസ്റ്റർ, മെമ്പർമാരായ പി.ടി അയ്യൂബ്, അനുഷ കമലാസനൻ, യു.ഡി.എഫ് നേതാക്കളായ റഷീദ് കിഴിശ്ശേരി, പി.ടി സുധാകരൻ മാസ്റ്റർ, എം പി ഇബ്രാഹിം മാസ്റ്റർ, എൻ ടി ശിഹാബ്, ടി കെ ജംഷിദ്, ടി പി ശരീഫ് , സുധീർ എടയൂർ, ജരീർ ചീനിച്ചോട് , സുധീഷ് പൂക്കാട്ടിരി ,നിഷാന്ത് എന്നിവർ സംസാരിച്ചു.
Comments are closed.