1470-490

വളാഞ്ചേരി പൂർണ്ണമായും ഓൺലൈൻ ഡിജിറ്റൽ പഠന സൗകര്യമുള്ള നഗരസഭയായി മാറും

വളാഞ്ചേരി : വളാഞ്ചേരി നഗരസഭയിൽ ജൂലൈ 1 നകം മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കും . ഓൺലൈൻ പഠനം സുഗമമാക്കുന്നതിൻറെ ഭാഗമായി നഗരസഭ പരിധിയിലുള്ള എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി രൂപവത്ക്കരിക്കാനും മുൻസിപ്പൽ എജ്യൂക്കേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു.
സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനും പഠനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സമിതി ചേർന്നത് . വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് കുട്ടികൾക്ക് പഠന സൗകര്യം ഉണ്ടാക്കുന്നതിന് രക്ഷിതാക്കൾക്ക് പലിശ രഹിത വായ്പ അനുവദിക്കുമെന്ന് വളാഞ്ചേരി സർവീസ് ബാങ്ക് പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു .നഗരസഭയുടെയും ,സ്വരാജ് ലൈബ്രറിയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈനിലൂടെ നിരവധി മത്സരങ്ങൾ നടത്താനും തീരുമാനിച്ചു .
വളാഞ്ചേരി നഗരസഭയിൽ ചേർന്നമുൻസിപ്പൽ എജ്യൂക്കേഷൻ കമ്മറ്റി മീറ്റിങ്ങ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് സംസാരിച്ചു.
സ്കൂളുകളുടെ നേതൃത്വത്തിൽ വരുത്തിയ ഓൺലൈൻ പഠന സൗകര്യ ക്രമീകരണങ്ങളെ ക്കുറിച്ച് പ്രധാനാധ്യാപകരും, കുറ്റിപ്പുറം ബി.ആർ.സിയുടെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സി.ആർ.സി കോർഡിനേറ്റർ ബീൻസി എൻ ചാണ്ടിയും അവതരിപ്പിച്ചു.യോഗത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സിഎം റിയാസ് , റൂബി ഖാലിദ് ,വളാഞ്ചേരി സർവീസ് ബാങ്ക് പ്രസിഡന്റ് സി അബ്ദുൽ നാസർ കൗൺസിലർമാരായ ബദരിയ്യ ടീച്ചർ ,തസ്ലീമ നദീർ എന്നിവർ പങ്കെടുത്തു ഇംപ്ലിമെന്റിങ്ങ് ഓഫീസർ പി. രവി മാസ്റ്റർ സ്വാഗതവും, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ മാരാത്ത് ഇബ്രാഹിം നന്ദിയും പറഞ്ഞു.

Comments are closed.