വൈഎംസിഎ കോവിഡ് കിറ്റ് കൈമാറി

തേഞ്ഞിപ്പലം: വൈഎംസിഎ തേഞ്ഞിപ്പലത്തിന്റെ കോവിഡ് പ്രതിരോധ കിറ്റ് തേഞ്ഞിപ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മിനിയില്‍ നിന്നും തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എംവി അനില്‍കുമാര്‍, സിസ്റ്റര്‍ പി ശ്രീത എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പിപിഇ കിറ്റ്, മാസ്‌ക്ക്, ഗ്ലൗസ്, വിറ്റാമിന്‍ ഗുളിക, പള്‍സ് ഓക്‌സീമീറ്റര്‍ എന്നിവ അടങ്ങിയ കിറ്റാണ് കൈമാറിയത്. പാണമ്പ്ര ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വൈഎംസിഎ പ്രസിഡന്റ് കെവി അഗസ്റ്റിന്‍, കെ എല്‍ ആന്റണി, സെക്രട്ടറി ഒ മത്തായി, വനിത ഫോറം കണ്‍വീനര്‍ മാര്‍ഗരേറ്റ്, തോമസ് മാളിയേക്കല്‍, അമല്‍ അഗസ്റ്റിന്‍, ജിമ്മി ആന്റണി എന്നിവര്‍ പങ്കെടുത്തു
Comments are closed.