1470-490

വനം കൊള്ളക്കെതിരെ ധർണ്ണ സമരം

തേഞ്ഞിപ്പലം :കേരളത്തിലെ വനം കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി യു ഡി എഫ് നടത്തിയ ധർണ സമരത്തിന്റെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി പെരുവള്ളൂർ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.
സമരം പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ സി അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. കെ ടി കുഞ്ഞാപ്പുട്ടി ഹാജി, കെ കാലം മാസ്റ്റർ, ഇസ്മായിൽ കാവുങ്ങൽ, സി സി അമീറലി, ടി പി അസൈൻ മാസ്റ്റർ, ചൊക്ലി മൊയ്‌ദീൻ, ചെമ്പൻ ചെറിയാപ്പു, അഞ്ചാലൻ ഹംസ ഹാജി, യു പി മുഹമ്മദ്, എം കെ ഉണ്ണി, കെ കെ മുസ്തഫ, ഇ മുഹമ്മദ് ഹസ്സൻ, ചെമ്പൻ ലത്തീഫ്, പി എം അശ്‌റഫ്, പി സി ബീരാൻ കുട്ടി, എൻ താഹിർ, കെ ടി സജിദ, തങ്ക വേണുഗോപാൽ, സി സി ഫൗസിയ, തസ്‌ലീന സലാം സംബന്ധിച്ചു.

Comments are closed.