1470-490

റിസർവ്വ് വനമാക്കുന്ന തിനെതിരെ പ്രതിഷേധം വനം മന്ത്രിക്ക് പരാതി


തേഞ്ഞിപ്പലം : റിസർവ്വ് വനമാ ക്കുന്നതിനെതിരെപ്രതിഷേധം.വനം വകുപ്പ് മന്ത്രിയ്ക്ക് സി പി ഐ പരാതി നൽകി.വള്ളിക്കുന്നിലെ റിസർവ്വ് ഫോറസ്റ് അതിർത്തി കല്ലിടലിന്റെ ഭാഗമായി കുടികിടപ്പ് താമസക്കാർക്കും ദീർഘകാ ലമായി തെങ്ങ് കൃഷി ചെയ്യുന്ന വർക്ക് കൃഷി ഭൂമി റിസർവ്വ് ഫോറ സ്റ്റാക്കുന്നത് ഒഴിവാക്കണമെന്ന് സി പി ഐ നേതാക്കൾ വനം വകുപ്പ് മന്ത്രി ക്ക് നൽകിയ പരാ തിയിൽവ്യക്തമാക്കി.ഇതുമായ് ബന്ധപ്പെട്ടുള്ള ആശങ്കയും ഭീതി യും പരിഹരിക്കണം. 50 വർഷത്തിലേറെകാലംതലമുറകളായി പുഴയും , പുഴയുടെ വിഭവങ്ങളും കൊണ്ട് ഉപജീവനം നടത്തിവരുന്ന പ്രദേശ വാസികൾക്കും , തെങ്ങ് കൃഷിക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന റിസർവ്വ് ഫോറസ്റ്റ് നടപടികൾ സ്വീകരിക്കുരുതെന്ന് വനം മന്ത്രിയോട് നേതാക്കൾ ആവശ്യപ്പെട്ടു.സി പി ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം കെ.പുരം സദാനന്ദൻ , സി.പി ഐ വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.പി സുധീശൻ , കെ.വി സജീവൻ എന്നിവരാണ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നേരിട്ട് പരാതി നൽകിയത്.

Comments are closed.