1470-490

ലാബ് ഉടമകൾ ഐക്യദാർഡ്യ സമരം നടത്തി

തലശ്ശേരി:വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ അംഗങ്ങൾ  അവകാശ സംരക്ഷ ദിനാചരണഭാഗമായി ഇന്നലെ ഐക്യദാർഢ്യ സമരം നടത്തി -.- ലബോറട്ടറികൾക്ക് സർക്കാർ തലത്തിൽ ക്വാളിറ്റി കൺട്രോൾ നടപ്പാക്കുക, ബയോ മെഡിക്കൽ വേസ്റ്റ് നിർമ്മാർജ്ജനത്തിന് സർക്കാർ തലത്തിൽ സംവിധാനം ഒരുക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ബില്ലിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി നടത്തിയ സമരത്തിൽ ലാബ് ഉടമകളും ടെക്നീഷ്യന്മാരും പങ്കെടുത്തു.- പഴയ ബസ് സ്റ്റാൻ്റ് സിററി ലാബ് പരിസരത്ത് സംഘടിപ്പിച്ച സമരം കെ.പി.എൽ.ഒ.എഫ് ജില്ലാ സിക്രട്ടറി കെ.സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.ഏറിയാസിക്രട്ടറി കെ.എം.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ശശിധരൻ, പ്രസംഗിച്ചു.കെ.ടി.നിഷ സ്വാഗതം പറഞ്ഞു. 

Comments are closed.