1470-490

കണ്ണൻദേവൻ തേയില വിതരണ വ്യാപാരികൾ സൂചനാ പണിമുടക്കും ധർണ്ണയും നടത്തി

തലശ്ശേരി:കണ്ണൻദേവൻ തേയില നിർമ്മാതാക്കളായ ടാറ്റാ ഗ്രൂപ്പിൻ്റെ കേരളത്തിലെ വിതരണക്കാർ കഴിഞ്ഞ 78 ദിവസമായി തുടരുന്ന നിസ്സഹകരണ സമരത്തിൻ്റെ ഭാഗമായി സൂചനാ പണിമുടക്കും ധർണയും നടത്തി – പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച ധർണ്ണാ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ഏറിയാ പ്രസിഡണ്ട് ജവാദ് അഹമ്മദ് ഉത്ഘാടനം ചെയ്തു.- എം.കെ.രാജശേഖരൻ അധ്യക്ഷത വഹിച്ചു. എ.കെ.സക്കറിയ, പി.കെ. നിസാർ, സാക്കിർ കാത്താണ്ടി, ഇ.കെ.ഹാരിസ്, എം.എം.അജയൻ, ഇ.എ.ഹാരിസ്, മുഹമ്മദ് ഹുസൈൻ സംസാരിച്ചു.

Comments are closed.