മരം കൊള്ള വിവാദം – ജുഡീഷ്യൽ അന്വേഷണത്തിനായി യു.ഡി.എഫ്
തലശ്ശേരി:മരംകൊള്ള വിവാദത്തിൽ കുററവാളികളെ വിലങ്ങു വയ്കാൻ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം തുടങ്ങി -തലശ്ശേരി നോർത്ത് കമ്മിററിയുടെ നേതൃത്വത്തിൽ മിനി വൈദ്യുതി ഭവനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി.ജന. സിക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. അഡ്വ..കെ.സി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ‘തസ്ലീം ചേറ്റംകുന്ന്, കൗൺസിലർമാരായ എൻ.മോഹനൻ, സോന, ടി.പി.ഷാനവാസ്, മറ്റ് നേതാക്കളായ എം.വി.സതീശൻ, തസ്ലിം ചേറ്റം കുന്ന് ,ഉച്ചുമ്മൽ ശശി, ടി.കെ., ജമാൽ , എ.പി.ജംഷീർ, യു. സിയാദ്, കെ.പി. രാഗിണി, , മുഹമ്മദ് സാനിദ്, എന്നിവർ സംസാരിച്ചു.
Comments are closed.