ഉള്ളണം ഫിഷറീസ് അഴിമതി: എസ്.ഡി.പി.ഐ റോഡ് ഉപരോധം നാളെ


പരപ്പനങ്ങാടി: കോടികളുടെ അഴിമതി നടത്തിയ ഉള്ളണം ഫിഷറീസ് വികസന പദ്ധതി അന്വേഷണം നടത്തി പ്രതികൾക്ക് എതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ എസ്.ഡി.പി.ഐ റോഡ് ഉപരോധിക്കും.
2014ൽ പ്രഖ്യാപിച്ച ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ പരാതിപ്പെട്ടിട്ടും അന്യേഷണം പൂർത്തീകരിക്കാതെ നടപടി വൈകിപ്പിക്കുന്നതിനെതിരെയാണ് എസ്.ഡി.പി.ഐ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിക്ക് ഉള്ളണം മുണ്ടിയൻ കാവിൽ റോഡ് ഉപരോധിക്കുന്നത്.
92 ലക്ഷം രൂപയുടെ കൽപ്പുഴ നവീകരണ പദ്ധതിയിലും, മൂന്നര കോടിയുടെ കുള നിർമ്മാണത്തിലും വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് പറയപ്പെടുന്നു.2016ൽ തുടങ്ങിയ അന്യേഷണം ഇതു വരെ പൂർത്തികരിച്ചിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണ്. അഴിമതിക്കെതിരെ നിരവധി സംഘടനകളാണ് സമര രംഗത്ത് ഉള്ളത്.
കോടികളുടെ ഉള്ളണം ഫിഷറീസ് പദ്ധതിയിലെ അഴിമതി കുറ്റക്കാരെ കണ്ടത്തുക-
ഉള്ളണം വികസന പദ്ധതി പുനരാരംഭിക്കുക
ഉള്ളണം ഫിഷറീസ് അഴിമതിയുടെ പങ്ക് പറ്റിയ രാഷ്ട്രീയ ഹിജഡകളെ കണ്ടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം:
Comments are closed.