1470-490

മണ്ണിടിച്ചിൽ അപകട ഭീഷണിയുള്ള വീടിൻ്റെ ഉടമക്ക് നഷ്ടപരിഹാരം

മാഹി: നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിൽ ബൈപ്പാസ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്ന പള്ളൂർ മണൽകുന്നമ്മൽ ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി നേരിട്ട വീട് അക്വയർ ചെയ്ത് നഷ്ടപരിഹാരം നൽകുവാൻ തീരുമാനമായി മാഹി എം.എൽ. എ ശ്രീ. രമേഷ് പറമ്പത്ത് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുമായി ഇന്ന് നടന്ന മീറ്റിംങ്ങിലാണ് ഈ വിഷയത്തിൽ അടിയന്തിര  പരിഹാരമുണ്ടാക്കുവാൻ സാധിച്ചത്. സ്ഥലമെടുപ്പ് നടപടികളുടെ
പ്രാരംഭ നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ശേഷം തുടർ പ്രവർത്തനങ്ങൾ വിലയിരുത്തന്നതിനായി വീണ്ടും യോഗം ചേർന്ന് 
കാര്യങ്ങൾ വിലയിരുത്തുമെന്നും. സർവ്വിസ് റോഡും അതു മായി ബന്ധപ്പെട്ട സംരക്ഷിത കിടങ്ങിന്റെയും
പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും പ്രദേശവാസികളുടെ ആശങ്ക അകറ്റാനുമുള്ള നടപടി സ്വീകരിക്കുമെന്നും  എം.എൽ.എ രമേശ് പറമ്പത്ത് അറിയിച്ചു.

Comments are closed.