1470-490

ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യത്തിൻ്റെ മത്സര വിജയികളെ പ്രഖ്യാപിച്ചു

 കണ്ണൂർ:ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും മലബാർ കാൻസർ സെൻ്ററും ചേർന്ന് പുകയില – ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി നടത്തപ്പെട്ട വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
     മാർച്ച് 31ന് നടത്തിയ പുകയില വിരുദ്ധ മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിൽ അഭിരാമി കെ (സേക്രഡ് ഹാർട്ട് എച്ച് എസ് എസ്, തലശ്ശേരി), ഭൂമിക ഇ, ശിവദ രമേഷ് (പി.ആർ എം എച്ച് എസ് എസ്, കൊളവല്ലൂർ)  എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നിരഞ്ജന പി.കെ (ഇരിട്ടി എച്ച് എസ് എസ്സ്), അനുമോൾ എം കെ (സെൻ്റ് തോമസ് എച്ച്എസ്എസ്, കേളകം), നേഹ പ്രസാദ് (ആർ വി എച്ച് എസ് എസ്, ചൊക്ലി) എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും പ്രഖ്യാപിച്ചു
      ജൂൺ 6ന് നടത്തിയ ക്വിസ് മത്സരത്തിൻ്റെ പൊതുവിഭാഗത്തിൽ സജിത കെ.ഇ, വേങ്ങാട് ഒന്നാം സ്ഥാനവും, സരോജിനി ടി വി, മാലൂർ സിറ്റി രണ്ടാം സ്ഥാനവും, ഇന്ദിര കെ ഇ, വെള്ളാർവള്ളി, പ്രസന്ന പേരാവൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി.     
     വിദ്യാർത്ഥി വിഭാഗത്തിൽ ശ്രീഹർഷ് (എ കെ ജി എച്ച് എസ് എസ്, പിണറായി) ഒന്നും, ഗോവർദ്ധൻ (ഐ ജെ എം എച്ച് എസ് എസ്, കൊട്ടിയൂർ) രണ്ടും ശ്രീനാഥ് ജി എം എച്ച് എസ് എസ്, കോഴിക്കോട്), ജിഷ്ണു കെ.ഇ (എം സി സി) എന്നിവർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
    ജൂൺ 12 ന് നടത്തിയ ഗുരുസ്മൃതി എഴുത്തു മത്സരത്തിൻ്റെ പൊതു വിഭാഗത്തിൽ ഷൈജ തൂണേരി, ലക്ഷ്മണൻ കുയിലൂർ, ജോജിന എം കോട്ടയം പൊയിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും വിദ്യാർത്ഥി വിഭാഗത്തിൽ മാളവിക ആർ കെ, (ജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം) ഒന്നാം സ്ഥാനവും സന ഗിരീഷ്, (ജി വി എച്ച് എസ് എസ്, കതിരൂർ), അശ്വിനി എൻ (കെ എൻ എച്ച് എസ് എസ്, കരിയാട്) എന്നിവർ രണ്ടാം സ്ഥാനവും, യദുകൃഷ്ണ (ഗവ.ബ്രണ്ണൻ കോളേജ്), അഭിനവ് രമേശൻ എ കെ
(എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂർ) എന്നിവർ മൂന്നാം സ്ഥാനവും നേടി.
   ജൂൺ 15ന് നടത്തിയ ഏകപാത്ര നാടക മത്സരത്തിൻ്റെ പൊതു വിഭാഗത്തിൽ ഗീത ചെണ്ടയാട്, രാജഗോപാലൻ കരിവെള്ളൂർ, മുടപ്പത്തി നാരായണൻ, കണ്ണാടിപ്പറമ്പ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിദ്യാർത്ഥി വിഭാഗത്തിൽ കിരൺ പി പി (തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജ്), അലൻ കെ അനിൽ (പി ആർ എം എച്ച് എസ് എസ്, കൊളവല്ലൂർ), നീലാംബരി പ്രശാന്ത് (പാതിരിയാട് ഹൈസ്കൂൾ) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളും അവ്നി എ സിജി (മുരിങ്ങേരി യു പി സ്കൂൾ) സ്പെഷ്യൽ ജൂറി സമ്മാനവും നേടി.
   ജൂൺ 18 ന് നടത്തിയ അനുഭവക്കുറിപ്പു മത്സരത്തിന്റെ പൊതു വിഭാഗത്തിൽ ജൂബി പി, കണ്ടങ്കളി, സുലൈഖ കെ എം, കടവത്തൂർ, നാരായണൻ ടി.പി, വടശ്ശേരി എന്നിവരും, വിദ്യാർത്ഥി വിഭാഗത്തിൽ ഷ്വീൻ തനസ് സാലിഹ് (ജി ജി എച്ച് എസ് എസ്, തിരുവങ്ങാട്), ആമിന ഷിറിൻ സത്താർ (കെ എം എം വനിത കോളേജ്, കണ്ണൂർ), ഫാത്തിമത്തുൽ സഫ്നാസ് (സർ സയിദ് കോളേജ്, തളിപ്പറമ്പ്) എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.
   ജൂൺ 20 ന് നടത്തിയ പ്രതിജ്ഞ എടുക്കൽ വീഡിയോ മത്സരത്തിൽ നന്ദന ജീജേഷ് (എ കെ ജി എം എച്ച് എസ് എസ്, പിണറായി), സയനോര ശശീന്ദ്രൻ (പി ആർ എം എച്ച് എസ് എസ്, കൊളവല്ലൂർ), ദേവിക (ജിവിഎച്ച്എസ്എസ്, കതിരൂർ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
     ലഹരി വിരുദ്ധ പ്രതിജ്ഞ രചനാ മത്സരത്തിൽ അശ്വതി പിഎ, ഗംഗ ടി കെ (ഇ കെ എൻ ജി എച്ച് എസ് എസ്, വേങ്ങാട്), അഷിത കെ (ജിഎച്ച്എസ്, പാട്യം) എന്നിവർ ആദ്യത്തെ മൂന്നു സ്ഥാനങ്ങൾ നേടി.
    വിജയികൾക്കുള്ള സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും പിന്നീട് എത്തിച്ചു നൽകുന്നതായിരിക്കും.
      പുകയില – ലഹരി വിരുദ്ധമാസാചരണത്തിൻ്റെ സമാപനം, ജൂൺ 26 ശനിയാഴ്ച രാവിലെ 10.00 മണിക്ക് മലബാർ കാൻസർ സെൻറർ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ വെർച്വൽ മീറ്റിങ്ങ് വഴി . ജില്ലാ ജഡ്ജ് കെ കെ സുജാത ഉദ്ഘാടനം ചെയ്യും 
സീരിയൽ നടൻ നിയാസ് ബക്കർ വിശിഷ്ടാതിഥിയായിരിക്കു. ഐ എം എ പ്രസിഡണ്ട് ഡോ. സജീവ് കുമാർ പി.ബി ബോധവൽക്കരണ ക്ലാസ്സെടുക്കും .
    മേജർ പി.ഗോവിന്ദൻ,
ജനറൽ സെക്രട്ടറി,
കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം.

Comments are closed.