കടവല്ലൂര്‍ വെല്‍നസ്സ് സെന്ററില്‍ ഒ പി ജൂണ്‍ 25 മുതല്‍
കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പെരുമ്പിലാവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കടവല്ലൂര്‍ ഉപകേന്ദ്രത്തില്‍ ജൂണ്‍ 25 മുതല്‍ ഒ പി പ്രവര്‍ത്തനം തുടങ്ങും. ഇതോടെ ഇവിടെ ഡോക്ടറുടെയും സ്റ്റാഫ് നഴ്‌സിന്റെയും സേവനവും മെഡിസിന്‍ വിതരണവും ഉണ്ടാകും. ആഴ്ചയില്‍ 2 ദിവസം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിശോധന.
ഉപകേന്ദ്രത്തിലെ ഒ പി യുടെ പ്രവര്‍ത്തനോദ്ഘാടനം രാവിലെ 10.30 ന് എ സി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ അധ്യക്ഷനാവും.
ഉപകേന്ദ്രത്തില്‍ ജീവിതശൈലീ രോഗ നിര്‍ണയ ക്ലിനിക്ക്, ഗര്‍ഭിണികള്‍ക്കുള്ള പരിശോധന, വയോജന പരിപാലനം, കൗമാര ആരോഗ്യ പരിപാലനം, സ്ത്രീകളുടെയും കുട്ടികളുടെയും പരിപാലനം എന്നിവയുമുണ്ടാകും.
Comments are closed.